Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളപ്പൊക്ക ടൂറിസം...

വെള്ളപ്പൊക്ക ടൂറിസം അനുവദിക്കില്ല -മന്ത്രി കെ.രാജന്‍

text_fields
bookmark_border
വെള്ളപ്പൊക്ക ടൂറിസം അനുവദിക്കില്ല -മന്ത്രി കെ.രാജന്‍
cancel
കൂട്ടിക്കല്‍: സംസ്ഥാനത്ത് വെള്ളപ്പൊക്ക ടൂറിസം അനുവദിക്കില്ലെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പുപ്രകാരം കേസെടുക്കുമെന്നും മന്ത്രി കെ.രാജന്‍. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ജനം മഴക്കെടുതിയിലാണ്. ഈ സാഹചര്യത്തില്‍ അതിനെ ആഘോഷമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം അനുവദിക്കാനാവില്ല. നദികളില്‍ ഒഴുകിവരുന്ന സാധനങ്ങള്‍ പിടിക്കാന്‍ ശ്രമിക്കുക, പാലത്തില്‍നിന്ന്​ വെള്ളത്തില്‍ ചാടുക എന്നിവ തടയാനാവശ്യമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് അഞ്ചുവരെ അതിവര്‍ഷമഴ പെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കണം. ദുരന്തത്തിന്​ ആരെയും വിട്ടുകൊടുക്കാനാവില്ല. ദുരിതം അനുഭവിക്കുന്നവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പിന്​ സംസ്ഥാനം സജ്ജമാണ്. മൂവായിരത്തോളം ക്യാമ്പിലായി അഞ്ചുലക്ഷത്തോളം പേരെ സംരക്ഷിക്കാനാവുന്ന രീതിയിലുള്ള ക്യാമ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2021ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികസഹായം കിട്ടാതെ വന്നിട്ടുണ്ടെങ്കില്‍ അത് ഉടൻ നല്‍കും. കൂട്ടിക്കല്‍ കെ.എം.ജെ പബ്ലിക് സ്‌കൂള്‍, ജെ.ജെ മര്‍ഫി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കൂട്ടിക്കലില്‍ ഒഴുക്കില്‍പെട്ട്​ മരിച്ച കന്നുപറമ്പില്‍ റിയാസിന്‍റെ ബന്ധുക്കളെയും മന്ത്രി സന്ദര്‍ശിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ജോസുകുട്ടി, വില്ലേജ് ഓഫിസര്‍ എം.എസ്. മുഹമ്മദ്, ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. സജിമോന്‍, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. KTG WBL Revanue Minister Rajan at Koottickal ഏന്തയാർ ജെ.ജെ മർഫി സ്കൂളിലെ ക്യാമ്പ്​ മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story