Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപടിഞ്ഞാറൻ മേഖലയിൽ​...

പടിഞ്ഞാറൻ മേഖലയിൽ​ വെള്ളംകയറി

text_fields
bookmark_border
കോട്ടയം: പകൽ മാറിനിന്ന മഴ വൈകുന്നേരത്തോടെ വീണ്ടും ശക്തമായി. നദികളിലെ ജലനിരപ്പുയരുകയാണ്​. മീനച്ചിലാർ കരകവിഞ്ഞതിനെത്തുടർന്ന്​ പടിഞ്ഞാറൻ മേഖലയിലേക്ക്​ വെള്ളംകയറി. പാലാ മേഖലയിൽ വെള്ളം കുറഞ്ഞു. ഈ വെള്ളമാണ്​ പടിഞ്ഞാറൻ മേഖലയിലേക്ക്​ ഒഴുകിയെത്തുന്നത്​. രാത്രി മഴ തുടർന്നാൽ പടിഞ്ഞാറന്‍ മേഖല വെള്ളത്തിലാവും. താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ ആളുകളെ ക്യാമ്പുകളിലേക്ക്​ മാറ്റിയിട്ടുണ്ട്​. ചൊവ്വാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 125.77മി.മീ മഴയാണ് രേഖപ്പെടുത്തിയത്. മീനച്ചിലാർ പേരൂർ, നീലിമംഗലം, നാഗമ്പടം എന്നിവിടങ്ങളിൽ അപകടനിലക്ക് മുകളിലാണ്​. താഴത്തങ്ങാടി മേജർ പാറപ്പാടം ക്ഷേത്രത്തിൽ വെള്ളം കയറി. അതേസമയം, മണിമലയാറ്റിൽ ജലനിരപ്പ് താഴ്ന്നു. മലയോരത്തെ കനത്ത മഴയും ഉരുൾപൊട്ടലുമാണ്​ ആറുകൾ കരകവിയാനിടയാക്കിയത്​. ജില്ലയിൽ ബുധനാഴ്ച വരെ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. മീനച്ചിലാറ്റിലെ ജലനിരപ്പ്, ബ്രാക്കറ്റിൽ അപകടനില: പാലാ: 12.235 (12.385) പേരൂർ: 4.95 (4.8) നീലിമംഗലം: 3.405 (3.725 ) കോടിമത: 1.22 (1.48 ) നാഗമ്പടം: 3.65 (3.5 ) കുമരകം: 1.08 (1.18 )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story