Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:58 AM IST Updated On
date_range 2 Aug 2022 12:58 AM ISTകർഷകസംഘം ഏരിയ സമ്മേളനം
text_fieldsbookmark_border
തലയോലപ്പറമ്പ്: കർഷക സംഘം തലയോലപ്പറമ്പ് ഏരിയ സമ്മേളനം ജില്ല പ്രസിഡന്‍റ് പ്രഫ. ആർ. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് പി.വി. ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ. സുഗതൻ പ്രവർത്തനറിപ്പോർട്ടും ജില്ല എക്സിക്യൂട്ടിവ് അംഗം കെ. ജയകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ. ശെൽവരാജ്, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഗീതാ ഉണ്ണികൃഷ്ണൻ, ജില്ല എക്സിക്യൂട്ടിവ് അംഗം എം.എസ്. സാനു, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ടി.ബി. മോഹനൻ, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്‍റ് ആർ. രോഹിത്, സ്വാഗതസംഘം കൺവീനർ യു. ചന്ദ്രശേഖരൻ, ചെയർമാൻ ടി.വി. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. ഹരിക്കുട്ടൻ(പ്രസി.), ഡി.എം. ദേവരാജൻ, ജയശ്രീ ഉണ്ണികൃഷ്ണൻ (വൈസ് പ്രസി.), ടി.ആർ. സുഗതൻ (സെക്ര.), വിജയചന്ദ്രൻ നായർ, പി.എ. ഗോപാലകൃഷ്ണൻ (ജോ.സെക്ര.), അനൂപ് ബി.നായർ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
