Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകര്‍ഷക പെന്‍ഷന്‍...

കര്‍ഷക പെന്‍ഷന്‍ വർധിപ്പിക്കണം -കര്‍ഷക കോണ്‍ഗ്രസ്

text_fields
bookmark_border
ചങ്ങനാശ്ശേരി: കര്‍ഷകപെന്‍ഷന്‍ പതിനായിരം രൂപയായി വർധിപ്പിക്കണമെന്നും, അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. രാസവള വിലവർധന പിന്‍വലിക്കണം, ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ കൃഷിക്കാര്‍ക്ക്​ ആവശ്യാനുസരണം നല്‍കണം, റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകകോണ്‍ഗ്രസ് ജില്ല നേതൃസമിതി ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് കൊട്ടാരം വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. റെജിമോന്‍ വാഴയില്‍, സന്തോഷ് ചാന്ദാനിക്കാട്, അനില്‍ മലരിക്കല്‍, പി.എം. മനോഹരന്‍, പള്ളം ജോര്‍ജ്, എം.ബി. രാജന്‍, സോണി ഓലച്ചോട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story