Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:58 AM IST Updated On
date_range 2 Aug 2022 12:58 AM ISTകനത്ത മഴ: ഒറ്റപ്പെട്ട് മലയോര മേഖല
text_fieldsbookmark_border
എരുമേലി: കനത്ത മഴയിൽ മണിമല, പമ്പ, അഴുത ആറുകൾ കരകവിഞ്ഞ് ഒഴുകിയതോടെ മലയോര മേഖലകൾ ഒറ്റപ്പെട്ടു. റോഡുകളും കോസ്വേകളിലും വെള്ളം കയറിയതാണ് ഒറ്റപ്പെടലിന് കാരണം. അരയാഞ്ഞിലിമൺ, ഒഴക്കനാട്, മൂക്കംപെട്ടി കോസ്വേകൾ വെള്ളത്തിനടിയിലായി. അരയാഞ്ഞിലിമൺ നിവാസികളാണ് പൂർണമായും ഒറ്റപ്പെട്ടത്. കൊരട്ടി റോഡിൽ വെള്ളം കയറിയതോടെ എരുമേലി - കാഞ്ഞിരപ്പള്ളി റോഡിലൂടെ ഗതാഗതം തടസ്സപ്പെട്ടു. എരുമേലി ടൗണിന് സമീപത്തെ വലിയതോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വ്യാപാരികൾ ആശങ്കയിലാണ്. നിരവധി വീടുകളിലും വെള്ളം കയറി. വലിയതോടിൻെറ കൊരട്ടി ഭാഗത്ത് ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ രണ്ട് കുടുംബങ്ങളെ കെ.ടി.ഡി.സിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങളിൽ പലരും ബന്ധുവീടുകളിലേക്ക് മാറി. പ്രകൃതിദുരന്തം നേരിടുന്ന പ്രദേശം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സന്ദർശിച്ചു. ചിത്രം: 1) ഒഴക്കനാട് കോസ്വേയിൽ വെള്ളം കയറിയ നിലയിൽ 2) കൊരട്ടി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
