Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:58 AM IST Updated On
date_range 2 Aug 2022 12:58 AM ISTമാത ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിന് അപൂർവ ചികിത്സ
text_fieldsbookmark_border
കോട്ടയം: ഗൈനക്കോളജി ചികിത്സരംഗത്തെ അതിനൂതന ചികിത്സ വിജയകരമാക്കി മാത ആശുപത്രി. ഫീറ്റൽ മെഡിസിൻ ഡിപ്പാർട്മെന്റിലാണ് റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ എന്ന നൂതനവും അപൂർവവുമായ ചികിത്സ നടന്നത്. 28കാരിയായ കായംകുളം സ്വദേശിനിയുടെ ഇരട്ടക്കുട്ടികളിൽ ഒരാൾക്കാണ് ഹൃദയത്തിന് തകരാറുള്ളതായി കണ്ടെത്തിയത്. ഹൃദയത്തിന്റെ പ്രശ്നം ഗുരുതരമായതുകൊണ്ടും രണ്ടാമത്തെ കുഞ്ഞിനെ ബാധിക്കും എന്നുള്ളതുകൊണ്ടും കുഞ്ഞിൻെറ ഹൃദയമിടിപ്പ് നിർത്തുക എന്നുള്ളതായിരുന്നു ഏകമാർഗം. എന്നാൽ, രണ്ട് കുഞ്ഞുങ്ങൾക്കും ഒരു മറുപിള്ള മാത്രമായിരുന്നു എന്നതിനാൽ ഇത് എളുപ്പമായിരുന്നില്ല. രോഗബാധയുള്ള കുഞ്ഞിന് രക്തം കൊടുക്കുന്ന പൊക്കിൾക്കൊടിയിലെ രക്തക്കുഴലുകൾ അടക്കുക എന്നതു മാത്രമായിരുന്നു പോംവഴി. നാലാം മാസത്തിൽ റേഡി ഫ്രീക്വൻസി അബ്ലേഷൻ എന്ന സങ്കീർണ ചികിത്സയിലൂടെ ഈ ദൗത്യം വിജയകരമായി നിർവഹിച്ചു. അടുത്ത ദിവസം തന്നെ യുവതി ആശുപത്രി വിട്ടു. ശേഷിക്കുന്ന കുഞ്ഞ് പത്താം മാസത്തിൽ ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ചികിത്സക്ക് ഫീറ്റൽ മെഡിസിൻ ഡിപ്പാർട്മെന്റ് മേധാവി ഡോ. അനിത ജോസഫാണ് നേതൃത്വം നൽകിയത്. ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കുന്ന രണ്ടാമത്തെ ഫ്രീക്വൻസി അബ്ലേഷൻ ആണിത്. ഇത് കേരളത്തിൽ അപൂർവം ആശുപത്രികളിൽ മാത്രമേ ചെയ്യുന്നുള്ളൂ എന്ന് മാത ആശുപത്രി മാനേജിങ് ഡയറക്ടർ സാബു സെബാസ്റ്റ്യൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story