Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊലപാതകശ്രമ​ക്കേസിലെ...

കൊലപാതകശ്രമ​ക്കേസിലെ പ്രതികളെ പിടികൂടി

text_fields
bookmark_border
ചങ്ങനാശ്ശേരി: കൊലപാതകശ്രമ കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി​. ചങ്ങനാശ്ശേരി ഫാത്തിമപുരം പാറേൽ കോളനി ഭാഗത്ത് സിജോണി എന്ന സിജോ സെബാസ്റ്റ്യൻ (28), തൃക്കൊടിത്താനം ആലുംമൂട്ടിൽ നിധിൻ ജോസഫ് ആലുംമൂടന്‍ (35), ചങ്ങനാശ്ശേരി ഫാത്തിമപുരം കോളനിഭാഗം പാറയിൽ അജേഷ് പി. ദാമോദരൻ (31), ചങ്ങനാശ്ശേരി ഫാത്തിമപുരം പുതുപ്പറമ്പ് വീട്ടിൽ സച്ചു കുശൻ (28), ചങ്ങനാശ്ശേരി ഫാത്തിമപുരം പാറയിൽ ബെസ്റ്റിൻ ജോളിച്ചൻ (24), കറുകച്ചാൽ സ്വദേശി കണ്ണൻ എന്ന ജെ. ജയിത് കുമാർ (29) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം അരമനക്കുന്ന് ഭാഗത്ത് മുഹമ്മദ് അഫ്സലിനെയാണ്​ ചങ്ങനാശ്ശേരി ഭാഗത്തുവെച്ച് പ്രതികൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അഫ്സൽ കാര്‍ റെന്‍റിനു എടുത്തതുമായി ബന്ധപ്പെട്ടാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ആറുപേരും കടന്നുകളഞ്ഞു. തുടർന്ന്​ ഉടന്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിക്കുകയും മണിക്കൂറുകൾക്കകംതന്നെ ആറുപേരെയും വിവിധ സ്ഥലങ്ങളിൽനിന്നും പിടികൂടുകയുമായിരുന്നു. പ്രതികളിൽ സിജോ സെബാസ്റ്റ്യനും നിധിൻ ജോസഫ് ആലുംമൂടനും മുമ്പ്​ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ കൊലക്കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ ജയകൃഷ്ണൻ, ആർ. സുനിൽ, എ.എസ്.ഐ സിജു കെ. സൈമൺ, സി.പി.ഒമാരായ അനിൽ പി. കുമാർ, തോമസ് സ്റ്റാൻലി, ജയ്​മോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി. പടം: KTL Gang കൊലപാതകശ്രമ കേസിൽ പിടികൂടിയ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story