Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസജി ചെറിയാന്റെ വിവാദ...

സജി ചെറിയാന്റെ വിവാദ പ്രസംഗം: മല്ലപ്പള്ളിയിൽ വിഭാഗീയത രൂക്ഷമാകുന്നു

text_fields
bookmark_border
പത്തനംതിട്ട: മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട്​ സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നു. മുൻ ജില്ല പഞ്ചായത്ത് അംഗം സുബിനാണ്​ വിവാദ പ്രസംഗം ചോർത്തി മാധ്യമങ്ങൾക്ക്​ നൽകിയതെന്ന്​ ഒരുവിഭാഗം ആരോപിക്കുന്നു. ഇത്​ ചൂണ്ടിക്കാട്ടി സുബിന്‍റെ പേരെടുത്ത്​ പറഞ്ഞ്​ മല്ലപ്പള്ളി മേഖലയിൽ ലഘുലേഖകൾ പ്രചരിക്കുന്നു. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പരസ്പരം പോരടിച്ചുനിന്ന സുബിൻ അനുകൂലികളെയും മറുപക്ഷത്തെയും ഒഴിവാക്കി ഇരുവിഭാഗത്തിലുംപെടാത്ത ബിനു വർഗീസിനെ ഏരിയ സെക്രട്ടറി ആക്കിയതോടെ വിഭാഗീയതക്ക്​ ശമനമായിരുന്നു. ഇപ്പോൾ വീണ്ടും ചേരിതിരിവ്​ രൂക്ഷമായ അവസ്ഥയിലാണ്. പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗമായ കെ.പി. രാധാകൃഷ്ണൻ ഫേസ്​ബുക്കിൽ ലൈവായി നടത്തിവന്ന പ്രഭാഷണ പരമ്പര 100 ദിനം പിന്നിട്ടതിന്‍റെ ആഘോഷ പരിപാടിയിലാണ് മന്ത്രിയായിരുന്ന സജി ചെറിയാൻ വിവാദ പരാമർശം നടത്തിയതും മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതും. ഈ പ്രസംഗം ചോർത്തി ജനം, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങൾക്ക് നൽകിയത് ജില്ല പഞ്ചായത്ത് അംഗം സുബിനും ദേശാഭിമാനി പ്രാദേശിക ലേഘകൻ ഷിനു കുര്യനും ചേർന്നാണെന്ന് ആരോപിച്ചുള്ള ലഘുലേഖയാണ് ഇപ്പോൾ മല്ലപ്പള്ളിയിൽ പ്രചരിക്കുന്നത്. കെ.പി. രാധാകൃഷ്ണനോടുള്ള വ്യക്തിവിരോധം കാരണം ചെയ്ത ഈ പ്രവൃത്തിയിലൂടെ സജി ചെറിയാന് മന്ത്രി പദം രാജിവെക്കേണ്ടതായി വന്നെന്ന്​ കുറ്റപ്പെടുത്തുന്ന ലഘുലേഖയിൽ സുബിനെതിരെ അഴിമതി ആരോപണങ്ങളും അനധികൃത സ്വത്ത് സമ്പാദനവും അടക്കം രൂക്ഷമായ ആരോപണങ്ങളാണുള്ളത്. സുബിനെതിരെ നേരത്തേ പാർട്ടിയിൽ ഒരുവിഭാഗം രംഗത്തുണ്ട്​. ഇദ്ദേഹത്തെയും അനുകൂലികളെയും വെട്ടിനിരത്താൻ ശ്രമം നടത്തിന്നിരുന്നു. അതിനെ അതിജീവിച്ച്​ ഇത്തവണ സമ്മേളനത്തിൽ സുബിനെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇരുവിഭാഗവും തുല്യ ബലാബലത്തിൽ വന്നതോടെയാണ്​ ഒത്തുതീർപ്പ്​ എന്ന നിലയിൽ ബിനു വർഗീസിനെ ഏരിയ സെക്രട്ടറിയാക്കിയത്​. സജി ചെറിയാൻ വിഷയം പടിവള്ളിയാക്കി സുബിൻ പക്ഷത്തെ ഒതുക്കാൻ മറുപക്ഷം നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണ്​ ലഘുഖേയെന്ന്​ ഒരുകൂട്ടർ പറയുന്നു. PTG41 pamphlet സജി ചെറിയാന്‍റെ വിവാദ പ്രസംഗം മാധ്യമങ്ങൾക്ക്​ ചോർത്തി നൽകിയത്​ സുബിനാണെന്ന്​ ആരോപിക്കുന്ന ലഘുലേഖ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story