Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറിയാസ്...

റിയാസ് ഒഴുകിപ്പോകുന്നത്​ കണ്ടു: നിസ്സഹായരായി കൂട്ടുകാര്‍

text_fields
bookmark_border
റിയാസ് ഒഴുകിപ്പോകുന്നത്​ കണ്ടു: നിസ്സഹായരായി കൂട്ടുകാര്‍
cancel
കൂട്ടിക്കല്‍: പുല്ലകയാറിന്‍റെ ഒഴുക്കില്‍ റിയാസ്​ ഒഴുകിപ്പോകുന്നത്​ നോക്കിനില്‍ക്കാന്‍ മാത്രമേ കൂട്ടുകാര്‍ക്കായുള്ളൂ. കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയാണ് കാണാതായ റിയാസ്. കൂട്ടുകാരുമൊത്തു ഒഴുക്കിലെത്തുന്ന സാധനങ്ങള്‍ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് കാല്‍വഴുതി വെള്ളത്തില്‍ വീണത്​. നീന്തല്‍വശമുള്ള റിയാസ് നീന്തിക്കയറുമെന്ന്​ കരുതിയെങ്കിലും നടന്നില്ല. 500മീറ്ററോളം ദൂരത്തിലുള്ള ചെക്കുഡാമും കഴിഞ്ഞ്​ റിയാസ് ഒഴുകുന്നത് കണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ കൂട്ടുകാർക്ക്​ കഴിഞ്ഞില്ല. ഇതിനിടയില്‍ ചപ്പാത്ത് പാലത്തില്‍ വെള്ളപ്പാച്ചിൽ കണ്ടുനില്‍ക്കുന്നവരുടെ മുന്നിലൂടെ ഒരാള്‍ ഒഴുകിവരുന്നത് കണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്​ ശ്രമിക്കുന്നതിന്​ മുമ്പുതന്നെ റിയാസ് ഒഴുകിപ്പോയിരുന്നു. രാത്രിവൈകിയും റിയാസിനായുള്ള തിരച്ചില്‍ അഗ്നിരക്ഷാസേനയും മുണ്ടക്കയം പൊലീസും നടത്തിയെങ്കിലും ശ്രമം വിഫലമായി. KTG WBL Riyas story ചിത്രം.... റിയാസ് കൂട്ടിക്കല്‍ ചപ്പാത്തിന്​ സമീപത്തു കൂടി പുല്ലകയാറിലൂടെ ഒഴുകി വരുന്നതിന്‍റെ വിഡിയോ ദൃശ്യം --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story