Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവന്യജീവി...

വന്യജീവി സ​ങ്കേതങ്ങളുടെ വിസ്തൃതി നിയമസഭക്ക്​ പുനർനിശ്ചയിക്കാം

text_fields
bookmark_border
അധികാരമുണ്ടായിട്ടും ഉപയോഗിക്കാതെ സർക്കാർ കോട്ടയം: വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും കരുതൽ മേഖല വേണമെന്ന സുപ്രീംകോടതി ഉത്തരവ്​ മറികടക്കാൻ അധികാരമുണ്ടായിട്ടും ഉപയോഗിക്കാതെ സംസ്ഥാന സർക്കാർ. കരുതൽ മേഖല സംബന്ധിച്ച കരടുവിജ്ഞാപനം പുറപ്പെടുവിക്കുന്നതും അന്തിമതീരുമാനമെടുക്കുന്നതും കേന്ദ്രസർക്കാറാണെങ്കിൽ വന്യജീവി സങ്കേതങ്ങൾ സ്ഥാപിക്കുന്നതും അവയുടെ വിസ്​തൃതി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാന സർക്കാറാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമം 18ാം വകുപ്പുപ്രകാരം സംസ്ഥാന സർക്കാറിനാണ് വന്യജീവി സങ്കേതങ്ങൾ രൂപവത്​കരിക്കാനുള്ള അധികാരവും ഉത്തരവാദിത്തവും. വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള വില്ലേജുകളിലും പഞ്ചായത്തുകളിലും പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിൽ അറിയിപ്പ്​ നൽകി ഇതിനെ സംബന്ധിച്ച ജനങ്ങളുടെ ആക്ഷേപങ്ങൾ പരിഗണിക്കണം. തുടർന്ന്​ ജില്ല കലക്ടർക്കാണ് അന്തിമതീരുമാനം എടുക്കാനുള്ള അധികാരം. 19, 22 വകുപ്പുകളാണ്​ ഇതിനുള്ള അധികാരം നൽകുന്നത്​. വന്യജീവി സംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച്​ നഷ്​ടപരിഹാരം നൽകുകയും വേണം. 1991 ഒക്ടോബർ രണ്ടിനു കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ വന്യജീവി സംരക്ഷണ നിയമത്തിൽ കൂട്ടിച്ചേർത്ത 26 എ വകുപ്പ്​ പ്രകാരം വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാൻ സംസ്ഥാന നിയമസഭക്ക് അധികാരമുണ്ട്. ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നു. ഇത് മറച്ചുവെച്ചാണ് കേന്ദ്രത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. കേരളത്തിലെ പശ്ചിമഘട്ട മലയോര മേഖലകളിൽ താൽക്കാലിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന 25 വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ ഇപ്പോൾ ഉള്ളതിൽനിന്ന്​ ഒന്നു മുതൽ 10 കിലോമീറ്റർ ഉള്ളിലേക്ക്​ പുതുക്കി നിശ്ചയിക്കാൻ ഇപ്പോഴും സംസ്ഥാന നിയമസഭക്ക്​ അധികാരമുണ്ട്. എന്നാൽ, ഇതുപ്രയോഗിച്ച്​ മലയോര കർഷകരുടെ ദുരിതത്തിന്​ അറുതിവരുത്താൻ പശ്ചിമഘട്ട മലയോര മേഖലയിൽനിന്നുള്ള എം.എൽ.എമാർപോലും തയാറാകുന്നില്ല. ടി. ജുവിൻ ktgact1: വന്യജീവി സംരക്ഷണ നിയമത്തിൽ വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ പുനർനിശ്ചയിക്കാൻ സംസ്ഥാന നിയമസഭക്ക് അധികാരമുണ്ടെന്ന്​ സൂചിപ്പിക്കുന്ന ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story