Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:21 AM IST Updated On
date_range 2 Aug 2022 12:21 AM ISTമുല്ലപ്പെരിയാർ: ജലം എടുക്കുന്നത് തമിഴ്നാട് പുനരാരംഭിച്ചു
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ ഡാമിൽനിന്ന് ജലം എടുക്കുന്നത് തിങ്കളാഴ്ച പകൽ തമിഴ്നാട് നിർത്തിവെച്ചത് ആശങ്കക്കിടയാക്കി. കനത്ത മഴക്കിടെ ജലം എടുക്കുന്നത് നിർത്തിയത് അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാൻ ഇടയാക്കുമെന്നതാണ് ആശങ്ക വർധിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ജലം ഒഴുകുന്ന തേക്കടിയിലെ ഷട്ടറുകൾ തമിഴ്നാട് അടച്ചത്. കനത്ത മഴയിൽ ഷട്ടറിലും കനാലിലെ കമ്പിവേലിയിലും അടിഞ്ഞുകൂടിയ ചപ്പുചവറുകളും മരച്ചില്ലകളും നീക്കാനായിരുന്നു ഇത്. അണക്കെട്ടിൽനിന്ന് സെക്കൻഡിൽ 1600 ഘന അടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയിരുന്നത്. ഷട്ടറുകളിലെ തടസ്സങ്ങൾ നീക്കിയതോടെ വൈകീട്ട് അഞ്ചോടെ സെക്കൻഡിൽ 1867 ഘന അടി ജലം തുറന്നുവിട്ട് ജലമെടുക്കൽ തമിഴ്നാട് പുനരാരംഭിച്ചു. അണക്കെട്ടിൽ നിലവിൽ 134.30. അടി ജലമാണുള്ളത്. സെക്കൻഡിൽ 1806 ഘന അടി ജലമാണ് വൃഷ്ടിപ്രദേശത്തുനിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ............. cap: മുല്ലപ്പെരിയാർ ജലം ഒഴുകുന്ന തേക്കടി കനാലിലെ ഇരുമ്പുവേലിയിലെ തടസ്സങ്ങൾ നീക്കുന്നു ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
