Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:17 AM IST Updated On
date_range 2 Aug 2022 12:17 AM ISTഅർമീനിയൻ ആർച് ബിഷപ് കാതോലിക്ക ബാവയെ സന്ദർശിച്ചു
text_fieldsbookmark_border
കോട്ടയം: അര്‍മീനിയൻ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്‌ട്രേലിയ-ന്യൂസിലൻഡ് ഭദ്രാസനത്തിന്റെ ആര്‍ച് ബിഷപ് ഹൈഗാസൂന്‍ നജാരിയാൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ദേവലോകം അരമനയിൽ കൂടിക്കാഴ്ച നടത്തി. സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, എക്യുമെനിക്കൽ ഡിപ്പാർട്മെന്റ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ് എന്നിവരും പങ്കെടുത്തു. ഒരുമണിക്കൂറോളം ബാവയുമായി കൂടിക്കാഴ്ച നടത്തിയ ആർച് ബിഷപ് ഓർത്തഡോക്സ് സഭ സുന്നഹദോസിനെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങിയത്. മെത്രാപ്പോലീത്ത സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് അർമീനിയൻ ഓർത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്താണ് അദ്ദേഹം കേരളത്തിൽ എത്തിയത്. KTG ARMENIAN BISHOP- അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്‌ട്രേലിയ-ന്യൂസിലഡ് ഭദ്രാസനത്തിന്റെ ആർച് ബിഷപ് ഹൈഗാസൂൻ നജാരിയാൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായെ ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story