Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമേലുകാവ് പള്ളിയിൽ...

മേലുകാവ് പള്ളിയിൽ മോഷണം

text_fields
bookmark_border
lead . വാതിൽ തകർത്താണ്​ മോഷണം ഈരാറ്റുപേട്ട: മേലുകാവുമറ്റം ടൗണിലെ സെന്‍റ്​തോമസ് പള്ളിയിൽ മോഷണം. പള്ളിയുടെ പിൻവശത്തെ വാതിൽ തകർത്താണ്​ മോഷ്ടാക്കൾ ഉള്ളിൽ കടന്നത്​. ഞായറാഴ്ച രാവിലെ 5.30ന് കുർബാനക്ക്​ പള്ളി ഭാരവാഹികൾ എത്തിയപ്പോഴാണ് വാതിൽ തകർത്തതായി കണ്ടത്. തുടർന്ന് വൈദികനെയും കൈക്കാരന്മാരായും വിവരമറിയിച്ചു. ഇവർ മേലുകാവ് പൊലീസിൽ വിവരം അറിയിച്ചു. രണ്ട്​ നേർച്ചക്കുറ്റി നഷ്ടമായതായി പൊലീസ്​ കണ്ടെത്തി. തുടർന്ന്​ പൊലീസ്​ നടത്തിയ പരിശോധനയിൽ ഇവ സമീപമുള്ള നിർമാണത്തിലിരിക്കുന്ന പള്ളി ഓഡിറ്റോറിയത്തിനു സമീപത്തുനിന്ന്​ കണ്ടെത്തി. നിർമാണ തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുന്നിലായിരുന്നു നേർച്ചക്കുറ്റികൾ കിടന്നിരുന്നത്. കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ച് പണം അപഹരിച്ച നിലയിലായിരുന്നു. പാലായിൽനിന്ന്​ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ്​ ഓഡിറ്റോറിയത്തിന് ഉള്ളിലൂടെ കടന്ന് പുറത്തേക്കിറങ്ങി കുറ്റിക്കാട്ടിലേക്കാണ് ഓടിയത്. നേർച്ചപ്പെട്ടികൾ എടുത്തതിന്​ പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. വാതിലിന്‍റെ ഒരു ഭാഗം കരിങ്കല്ലുകൊണ്ട്​ ​ ഇടിച്ചു തകർത്ത നിലയിലാണുള്ളത്​. പാലാ എ.എസ്.പി നിധിൻ രാജും സ്ഥലത്തെത്തിയിരുന്നു. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story