Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:45 AM IST Updated On
date_range 27 Jun 2022 5:45 AM ISTവൈക്കം പത്മനാഭപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
text_fieldsbookmark_border
വൈക്കം: വിദേശ വാഴ്ചക്കെതിരെ പടപൊരുതിയ വീരനായകനായിരുന്നു വൈക്കം പത്മനാഭപിള്ളയെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി. കളരിപ്പയറ്റിൽ നൈപുണ്യം നേടിയ പത്മനാഭപിള്ള ടിപ്പുവിന്‍റെ പടയോട്ടത്തെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ഗാന്ധിസ്മൃതിയുടെയും ജനജാഗരൺ മഞ്ചിന്‍റെയും നേതൃത്വത്തിൽ വൈക്കം അയ്യർ കുളങ്ങരയിൽ സ്ഥാപിച്ച വൈക്കം പത്മനാഭപിള്ളയുടെ പൂർണകായ പ്രതിമയുടെ അനാവരണം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഗാന്ധിസ്മൃതി മാനേജിങ് ട്രസ്റ്റി കലാദർപ്പണം രവിന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ജനജാഗരൺ മഞ്ച് ജില്ല സംയോജകൻ അഡ്വ. അനിൽ ഐക്കര, പ്രജ്ഞ പ്രവാഹ് ദേശീയ അധ്യക്ഷൻ ജെ. നന്ദകുമാർ, ആർ. സോമശേഖരൻ എന്നിവർ സംസാരിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ എസ്. നരസിംഹ നായ്ക്, രാധ ജി.നായർ, ശിൽപി ഷാൻ തങ്കപ്പൻ എന്നിവരെ ആദരിച്ചു. പടം KTL VAIKOM PATHMANABHAPILLA വൈക്കം പത്മനാഭപിള്ളയുടെ വെങ്കല പ്രതിമയിൽ കേന്ദ്രമന്ത്രി ജെ. കിഷൻ റെഡ്ഡി പൂമാല ചാർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story