Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:45 AM IST Updated On
date_range 27 Jun 2022 5:45 AM ISTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഭീരുത്വം -ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
കോട്ടയം: നീതിക്കുവേണ്ടി പോരാടുന്നവരെ കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദരാക്കാമെന്ന് കരുതുന്നത് ഭീരുത്വം ആണെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരുടെ അറസ്റ്റ് അപലപനീയമാണ്. ഇത്തരം നടപടികളിലൂടെ സത്യത്തിന്‍റെ ചെറുനക്ഷത്രങ്ങളെക്കൂടി ഇല്ലാതാക്കാനുള്ള സംഘ്പരിവാർ ശ്രമം വിലപ്പോകില്ലെന്നും കൗൺസിൽ യോഗം വിലയിരുത്തി. എസ്.എം.വൈ.എം അർധവാർഷിക സെനറ്റ് കോട്ടയം: എസ്.എം.വൈ.എം പാലാ രൂപത അർധവാർഷിക സെനറ്റ് വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ചു. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ജോസ് കുഴിഞ്ഞാലിൽ, എ.കെ.സി.സി യുടെ പാലാ രൂപത പ്രസിഡന്‍റ് എമ്മാനുവേൽ നിധീരി, എസ്.എം.വൈ.എം സംസ്ഥാന സമിതി വൈസ് പ്രസിഡന്‍റ് അമല റെയ്ച്ചൽ എന്നിവർ സംസാരിച്ചു. പടം KTL PALA SYMC എസ്.എം.വൈ.എം പാലാ രൂപത അർധവാർഷിക സെനറ്റ് വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story