Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജാഗ്രത സമിതി...

ജാഗ്രത സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ജാഗ്രത സമിതി രൂപവത്​കരിച്ചു
cancel
കടുത്തുരുത്തി: സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക്​ തടയിടാൻ ലക്ഷ്യമിട്ട്​ കടുത്തുരുത്തിയിൽ . സമിതിയുടെ പ്രഥമയോഗം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. ടൗണിലും സ്‌കൂളുകളുടെ പരിസരത്തും പൊലീസിന്റെയും എക്‌സൈസിന്റെയും സാന്നിധ്യം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. സെന്‍റ്​ മേരീസ് ഫൊറോന വലിയപള്ളി, സെന്‍റ്​ മേരീസ് ഫൊറോന താഴത്തുപള്ളി, മുട്ടുചിറ റൂഹാദകുദിശ ഫൊറോന പള്ളി എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ജാഗ്രത സമിതി രൂപവത്​കരിച്ചത്. താഴത്തുപള്ളി വികാരി സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. വലിയപള്ളി വികാരി അബ്രഹാം പറമ്പേട്ട് മുഖ്യപ്രഭാഷണം നടത്തി. താഴത്തുപള്ളി സഹവികാരി സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, പഞ്ചായത്ത്​ അംഗങ്ങളായ ജിന്‍സി എലിസബത്ത്, ടോമി നിരപ്പേല്‍, കെ. ജയകൃഷ്ണന്‍, പീറ്റര്‍ മ്യാലിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ്​ സൈനമ്മ ഷാജു ചെയര്‍പേഴ്‌സണായും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി എലിസബത്ത് കണ്‍വീനറായും പഞ്ചായത്ത്​ അംഗം ടോമി നിരപ്പേല്‍ ജോയന്‍റ്​ കണ്‍വീനറുമായിട്ടാണ്​ സമിതിക്ക്​ രൂപം നൽകിയിരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story