Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം മുഹമ്മദ് ബഷീർ...

വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം: സംഘാടക സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം ജന്മനാടായ തലയോലപ്പറമ്പിൽ വിപുലമായ പരിപാടികളോടെ ജൂലൈ അഞ്ചിന് സംഘടിപ്പിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി നേതൃത്വത്തിൽ തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം. ബഷീർ അനുസ്മരണ സമ്മേളനം, ദീപശിഖ പ്രയാണം, ബഷീർ സാഹിത്യ ക്വിസ് മത്സരം, ബഷീർ കഥ ചിത്രീകരണ മത്സരം, ബഷീർ ചിത്ര-പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്​. ജൂലൈ അഞ്ചിന് രാവിലെ 10.30ന് എ.ജെ. ജോൺ സ്കൂൾ ഓഡിറ്റോറിയത്തിൽ ബിനോയ് വിശ്വം എം.പി, ബഷീർ ദിനാചരണം ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. സുനിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.സി.ഇ.ആർ.ടി റിസർച് ഓഫിസർ ഡി.പി. അജി, ജോർജ്​, അബ്ദുൽ ആപ്പാഞ്ചിറ, ഡോ. സി.എം. കുസുമൻ, പി.ജി. ഷാജിമോൻ, അനി ചെള്ളാങ്കൽ, ശ്രുതി അരുൺ, ഷിജി വിൻസെന്‍റ്​, ബി.പി.സി. സാറ ഗ്ലാഡിസ്, ശ്രീരേഖ, ഡോ. യു. ഷംല, ജോൺ വി. ജോസഫ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: പി.വി. സുനിൽ (പ്രസി), എം.എസ്. തിരുമേനി(കൺ). ------------------------- വെബിനാർ നാളെ കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ്​ ടെക്‌നോളജി (എസ്.എഫ്.എസ്.ടി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഭക്ഷ്യവ്യവസ്ഥയും സൂക്ഷ്മാണുക്കൾക്കെതിരായ പ്രതിരോധവും' വിഷയത്തെ അധികരിച്ചുള്ള വെബിനാർ തിങ്കളാഴ്ച രാവിലെ 10ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. https://forms.gle/Md2cgBE4rcHfAPcx6 എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം. https://meet.google.com/tpo-wwom-fnh എന്നതാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story