Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ഇന്‍റേണൽ...

'ഇന്‍റേണൽ അസെസ്​മെന്‍റ്​ ദുരുപയോഗിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കണം'

text_fields
bookmark_border
കോട്ടയം: കോളജുകളിൽ ഇന്‍റേണൽ അസെസ്​മെന്‍റിന്‍റെ പേരിൽ വിദ്യാർഥികളെക്കൊണ്ട്​ ക്ലാസെടുപ്പിച്ച്​ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന്​ ആംആദ്​മി പാർട്ടി യൂത്ത്​വിങ് ജില്ല കമ്മിറ്റി. ഇന്‍റേണൽ അസെസ്​മെന്‍റിന്‍റെ പേരിൽ മാർക്ക്​ കുറച്ച്​ വിദ്യാർഥികളെ പരാജയപ്പെടുത്തുന്നതുമൂലം ഇവർക്കെതിരെ പരാതിപ്പെടാൻ വിദ്യാർഥികളോ സംഘടനകളോ തയാറാകുന്നില്ല. ഇവർക്കെതിരെ പരാതി നൽകിയാലും അധ്യാപക സംഘടനയു​ടെ സ്വാധീനംമൂലം ഒരു നടപടികളും യൂനിവേഴ്​സിറ്റിയുടെയോ മറ്റ്​ അധികാരികളുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ല. അധ്യാപകർക്ക്​ താൽ​പര്യമുള്ള വിദ്യാർഥികൾക്ക് ​യഥേഷ്ടം മാർക്ക്​ നൽകി വിജയിപ്പിക്കുകയും അല്ലാത്ത വിദ്യാർഥികളെ മനഃപൂർവം മാർക്ക്​ കുറച്ച്​ പരാജയപ്പെടുത്തുകയും അറ്റന്‍ഡൻസ്​ മാർക്ക്​ ചെയ്യുന്നതിലും കൃത്രിമംകാട്ടി വിദ്യാർഥികൾക്ക്​ മനഃപൂർവം അറ്റൻഡൻസ്​ ഷോർട്ടേജ്​ വരുത്തി പരീക്ഷ എഴുതിപ്പിക്കാൻ പോലും തയാറാകാത്ത നിരവധി സംഭവങ്ങൾ കോളജുകളിൽ ഉണ്ടായിട്ടുണ്ടെന്നും പാർട്ടി യൂത്ത്​വിങ് ആരോപിച്ചു. ഇന്‍റേണൽ അസെസ്​മെന്‍റ് സമ്പ്രദായം നിർത്തണമെന്നും ക്ലാസ്​ മുറികൾ നിരീക്ഷണ കാമറ സ്ഥാപിച്ച്​ യൂനിവേഴ്​സിറ്റിയുടെ നിരീക്ഷണത്തിൽ കൊണ്ടുവരണമെന്നും ജില്ല കൺവീനർ അഡ്വ. ടി.ആർ. പ്രകാശ്​, ജില്ല ജോയന്‍റ്​ കൺവീനർ അഡ്വ. റോണി, ജില്ല സെക്രട്ടറി അഭിലാഷ്​ ചെമ്പകശ്ശേരി തുടങ്ങിയവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story