Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമന്ത്രി വീണ ജോർജിന്‍റെ...

മന്ത്രി വീണ ജോർജിന്‍റെ വീടിന്​ സമീപം കരിങ്കൊടി പ്രതിഷേധം

text_fields
bookmark_border
കൊടുമൺ: ആരോഗ്യ മന്ത്രി വീണ ജോർജിനെ അങ്ങാടിക്കലെ വീടിന് സമീപം കരിങ്കൊടി കാണിച്ച അഞ്ച്​ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ്​ ചെയ്തു. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം അവിഷിത് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിക്കാൻ എത്തിയതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് 3.45നാണ്​ കരിങ്കൊടി കാണിച്ചത്. അടൂർ പഴകുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി വീടിന്​ പുറത്തേക്ക് ഇറങ്ങവെ റോഡരികിൽനിന്ന യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി വീശി ഓടിയെത്തുകയായിരുന്നു. ഉടൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ, ജി. മനോജ്, എം.എം.പി. ഹസൻ, ജിജോ ചെറിയാൻ, അഭിജിത് എന്നിവരെയാണ് അറസ്റ്റ്​ ചെയ്തത്. ശനിയാഴ്ച രാവിലെ മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെന്‍റ്​ പീറ്റേഴ്‌സ് ജങ്​ഷൻ, മൈലപ്ര തുടങ്ങി പല ഭാഗത്തായി റോഡിൽ പ്രതിഷേധിക്കാൻ എത്തിയിരുന്നു. വിവരം മുൻകൂട്ടിയറിഞ്ഞ മന്ത്രി വഴിമാറി സഞ്ചരിക്കുകയായിരുന്നു. പഴകുളത്തെ പരിപാടി കഴിഞ്ഞ് മടങ്ങവെ അടൂർ ബോയ്സ് ഹൈസ്കൂൾ ജങ്​ഷനിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അക്രമത്തിൽ പങ്കെടുത്തുവെന്ന് പറയുന്ന പേഴ്സനൽ സ്റ്റാഫ് അവിഷിത് 15 മുതൽ ജോലിയിൽ ഇല്ലെന്ന് മന്ത്രി പഴകുളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂൺ ആദ്യം ഇയാൾ ഉണ്ടായിരുന്നു. പിന്നീട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്‍റെ ഓഫിസിൽനിന്ന്​ സംഭവത്തിന് മുമ്പ് പൊതുഭരണ വകുപ്പിന് കത്ത് നൽകിയതാണ്. എല്ലാത്തിനും തെളിവുകളുണ്ട്. പഞ്ചിങ്​ ഉൾപ്പെടെ പരിശോധിക്കാവുന്നതാണ്. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ നുണയാണ്. ജനാധിപത്യ സംവിധാനത്തിൽ ആർക്കും പ്രതിഷേധിക്കാം. പ്രതിഷേധത്തെ ഭയക്കുന്നില്ല. ഓഫിസ് ആക്രമണത്തെ പാർട്ടിയും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും എതിർത്തിട്ടുണ്ട്. പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story