Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:36 AM IST Updated On
date_range 26 Jun 2022 5:36 AM ISTമുണ്ടിയെരുമയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം
text_fieldsbookmark_border
നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് മർദനമേറ്റു. സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ യൂണിഫോം വലിച്ചുകീറി. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ മുണ്ടിയെരുമയില്‍ നടത്തിയ പ്രകടനത്തിനുനേരെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സി.പി.എമ്മിന്റെ ഓഫിസില്‍നിന്ന് കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി പ്രകടനത്തിനുനേരെ പാഞ്ഞടുക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ തടയാനെത്തിയ പൊലീസിന്‍റെ യൂണിഫോം വലിച്ചുകീറുകയായിരുന്നു. ഇരുവിഭാഗത്തെയും പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പ്രകടനത്തിനുശേഷം സി.പി.എം നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടന്നു. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story