Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെച്ചൂരില്‍...

വെച്ചൂരില്‍ അംഗന്‍വാടിക്ക്​ സ്വന്തം സ്ഥലമായി

text_fields
bookmark_border
വൈക്കം: ദ്വാരകയില്‍ സി.വി. മുരളീധരന്‍ നായരുടെ മനസ്സലിവില്‍ വെച്ചൂര്‍ 81ആം നമ്പര്‍ അംഗന്‍വാടിക്ക് സ്വന്തം സ്ഥലമായി. പഞ്ചായത്തിന്‍റെ നാലാംവാർഡ്​ നമ്പ്യാര്‍മഠം റോഡരികില്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുസെന്‍റ്​ ഭൂമിയാണ്​ മുരളീധരന്‍നായര്‍ സൗജന്യമായി നല്‍കിയത്​. ഇതിന്‍റെ രേഖകള്‍ മുരളീധരന്‍ നായരുടെ വസതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആര്‍. ഷൈലകുമാറിന് കൈമാറി. ചടങ്ങില്‍ വാര്‍ഡ്​ അംഗം സ്വപ്ന മനോജ് അധ്യക്ഷതവഹിച്ചു. ----------- ചിത്രം: KTL Bhoomi Kaimaattam വെച്ചൂര്‍ അംഗൻവാടിക്ക് ദ്വാരകയില്‍ സി.വി. മുരളീധരന്‍ നായര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തിന്‍റെ രേഖ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആര്‍. ഷൈലകുമാറിന് കൈമാറുന്നു ------------- പവര്‍വാഷ് യന്ത്രം സമര്‍പ്പിച്ചു വൈക്കം: മഹാദേവ ക്ഷേത്രത്തിന്‍റെ എല്ലാ മേഖലകളും എളുപ്പത്തില്‍ ശുചീകരിച്ച് വൃത്തിയാക്കുന്നതിന് സമര്‍പ്പിച്ച പവര്‍വാഷ് യന്ത്രത്തിന്‍റെ സ്വിച്ച്​ ഔണ്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്​ അംഗം പി.എം. തങ്കപ്പന്‍ നിര്‍വഹിച്ചു. എണ്ണവീണ്​ കറപിടിച്ച ഭാഗങ്ങള്‍, പ്രാവിന്‍ കാഷ്​ഠം വീണു മലിനമായ ഭാഗങ്ങള്‍, ബലിക്കല്‍പുര, കൊടിമരചുവട്, ആനകൊട്ടില്‍, ചുമരുകള്‍ എന്നീ ഭാഗങ്ങളും വൃത്തിയാക്കാനാണ് പവര്‍വാഷ് യന്ത്രം പ്രയോജനപ്പെടുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story