Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരളത്തിലെ ക്രമസമാധാനം...

കേരളത്തിലെ ക്രമസമാധാനം തകർന്നു -യു.ഡി.എഫ്​

text_fields
bookmark_border
കോട്ടയം: കേരളത്തിലെ ക്രമസമാധാനം തകർന്നതിന്റെ പ്രകടമായ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫിസിനുപോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശം നിഷേധിച്ചിരിക്കുന്നതെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം കേരളത്തിലെ സി.പി.എമ്മിന് മാത്രമാണെന്നും കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിക്കുമുന്നിൽ നടത്തിയ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തിൽ ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ രണ്ടാംതീയതി രാവിലെ 10ന്​ തിരുനക്കര മൈതാനത്തുനിന്ന്​ ആയിരങ്ങൾ പങ്കെടുക്കുന്ന കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ജില്ലയിലെ നിയോജകമണ്ഡലം യു.ഡി.എഫ് നേതൃയോഗവും തുടർന്ന് മണ്ഡലം യോഗങ്ങളും ചേരും. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ്​ കുര്യൻ ജോയി, യു.ഡി.എഫ് കോട്ടയം ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡി.സി.കെ സംസ്ഥാന പ്രസിഡൻറ് സലിം പി.മാത്യു, വി.ജെ. ലാലി, കുഞ്ഞ് ഇല്ലംപള്ളി, പി.എസ്. രഘുറാം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story