Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആശാനിലയം സ്‌പെഷല്‍...

ആശാനിലയം സ്‌പെഷല്‍ സ്‌കൂളില്‍ നോഡല്‍ ട്രെയിനിങ് സെന്റര്‍ തുറന്നു

text_fields
bookmark_border
ആശാനിലയം സ്‌പെഷല്‍ സ്‌കൂളില്‍ നോഡല്‍ ട്രെയിനിങ് സെന്റര്‍ തുറന്നു
cancel
പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി രൂപത വി കെയര്‍ സെന്ററിന്റെ ചെങ്കല്‍ എയ്ഞ്ചല്‍സ് വില്ലേജ്​ ആശാനിലയം സ്‌പെഷല്‍ സ്‌കൂളില്‍ എം.ജി സർവകലാശാലയുടെ നോഡല്‍ ട്രെയിനിങ് സെന്റര്‍ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷതവഹിച്ചു. എം.ജി സർവകലാശാലയുടെ നോഡല്‍ ട്രെയിനിങ് സെന്ററായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്‌പെഷല്‍ സ്‌കൂളാണിത്​. വി കെയര്‍ സെന്ററും നസ്രാണി മാര്‍ഗം കൂട്ടായ്മയും ചേര്‍ന്ന്​ നടപ്പാക്കുന്ന പദ്ധതി ഡോ. ക്രിസ്റ്റി മരിയ വി​ശദീകരിച്ചു. പ്രോജക്ട് ലോഗോ പ്രകാശനം ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് ഡയറക്ടര്‍ ഡോ. ജയചന്ദ്രന്‍ കെ.നിര്‍വഹിച്ചു. ഡിജിറ്റല്‍ ഇ-ലേണിങ്ങിന്റെ ഉദ്ഘാടനം ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസേബിലിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ബാബുരാജ് നിര്‍വഹിച്ചു. സാക് പദ്ധതിയുടെ ആദ്യ സംഭാവന എം.ജി യൂനിവേഴ്‌സിറ്റി ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലിന് നല്‍കി. ഏയ്ഞ്ചല്‍സ് വില്ലേജ് ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാനിലയം സ്‌കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ---- KTL VZR 2 Nodel Training ചിത്രവിവരണം ആശാനിലയം സ്‌പെഷല്‍ സ്‌കൂളില്‍ എം.ജി സർവകലാശാലയുടെ നോഡല്‍ ട്രെയിനിങ് സെന്റര്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story