Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ വൈക്കത്ത്​ പ്രതിഷേധം

text_fields
bookmark_border
വൈക്കം: ബി.ജെ.പി വക്താക്കളുടെ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലിയും സംഗമവും നടത്തി. വൈക്കം ടൗൺ ജുമാ മസ്ജിദിൽനിന്ന് ആരംഭിച്ച റാലി വൈക്കം ബോട്ട്ജെട്ടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ജാമിയ ബദരിയ പ്രിൻസിപ്പൽ തൗഫീക്ക് മൗലവി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകന്‍റെ ജീവചരിത്രം മനസ്സിലാക്കേണ്ടതുണ്ട്. വികാരത്തെക്കാൾ വിവേകപരമായാണ് ഈ സമരത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മഹൽ കോഓഡിനേഷൻ ചെയർമാൻ എം.അബൂസാഹിബ് അധ്യക്ഷത വഹിച്ചു. റഷീദ് മങ്ങാടൻ, നിസാം ഇത്തിപ്പുഴ, ഹാഫിസ് മുഹമ്മദ് താഹ ബാഖവി കല്ലാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധപ്രകടനത്തിന് വിവിധ മഹൽ ഇമാമുകളായ അലി ബാവ വി.ബുഹാരി ഫൈസി, അബ്ദുൽ നാസർ മന്നാനി, മുഹമ്മദ് റഫീക്ക് ബാഖവി, ഷാജഹാൻ മുസ്​ലിയാർ, ഷെഫീക്ക് ബദരി ബാഖവി,അനസ് ബദരി, ഷെമീർ ഇസ്​ലാഹി എന്നിവർ നേതൃത്വം നൽകി. -------- പടം: ktl rally പ്രവാചകനിന്ദക്കെതിരെ വൈക്കത്ത്​ നടത്തിയ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story