Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:48 AM IST Updated On
date_range 25 Jun 2022 5:48 AM ISTകൂടിക്കാഴ്ച നടത്തും
text_fieldsbookmark_border
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താൽക്കാലിക ഒഴിവിൽ ഇ.സി.ജി ടെക്‌നീഷനെ നിയമിക്കുന്നതിന് വാക്-ഇൻ ഇന്‍റർവ്യൂ നടത്തുന്നു. വി.എച്ച്.എസ്.ഇ ഇ.സി.ജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയാണ് യോഗ്യത. പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യത വേണം. സർക്കാർ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 40 വയസ്സാണ് പ്രായപരിധി. താൽപര്യമുള്ളവർ 28ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫിസിലെത്തണം. ----- തീയതി നീട്ടി കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി ഓട്ടോ മൊബൈൽ ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 30വരെ നീട്ടി. അപേക്ഷ ഫോറം ജില്ല ഓഫിസിലും ബോർഡിന്‍റെ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ ktm.kmtwwfb@kerala. gov. in എന്ന ഇ-മെയിൽ വിലാസത്തിലും നൽകാം. ഫോൺ: 0481 2585510. ----- 'പുസ്തകപ്പച്ച' ഓൺലൈൻ ക്വിസിന് തുടക്കം കോട്ടയം: വായനപക്ഷാചരണ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഡി.സി ബുക്സും സംയുക്തമായി പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന 'പുസ്തകപ്പച്ച' ഓൺലൈൻ ക്വിസിന് തുടക്കമായി. ജില്ല ഇൻഫർമേഷൻ ഓഫിസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ (facebook.com/diokottayam/ ) ജൂലൈ മൂന്നുവരെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകീട്ട് ആറിന് ചോദ്യം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഉത്തരം ഫേസ്ബുക്ക് പേജിലൂടെ മെസേജായി അയക്കാം. ഉത്തരത്തിനൊപ്പം പേര്, ഫോൺ നമ്പർ, വിലാസം എന്നിവ ഉൾപ്പെടുത്തണം. ഉത്തരങ്ങൾ പിറ്റേദിവസം ഉച്ചക്ക് 12വരെ മെസേജായി അയക്കാം. നിശ്ചിത സമയത്തിനുള്ളിൽ ചോദ്യത്തിന് ശരിയുത്തരം നൽകുന്നവരുടെ പേരുകൾ നറുക്കെടുത്താണ് വിജയിയെ തെരഞ്ഞെടുക്കുക. ദിവസവും വൈകീട്ട് മൂന്നിന് നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പ് ഫേസ്ബുക്ക് പേജിലൂടെ ലൈവായി കാണാം. ദിവസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് ഫലകവും പുസ്തകവും സമ്മാനമായി നൽകും. ---- ജില്ലയിൽ മൂന്നുദിവസം മഞ്ഞ അലർട്ട് കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ജില്ലയിൽ ശനി, ബുധൻ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ---- ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന് കോട്ടയം: കാണക്കാരി പഞ്ചായത്ത് 13ാം വാർഡിലെ (കുറുമുള്ളൂർ) ഉപതെരഞ്ഞെടുപ്പ് ജൂലൈ 21ന് നടക്കും. വിജ്ഞാപനം ജൂൺ 25ന് നിലവിൽ വരും. നാമനിർദേശപത്രിക ജൂലൈ രണ്ടുവരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ നാലിന് നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് അവസാന തീയതി ജൂലൈ ആറ്. വോട്ടെണ്ണൽ ജൂലൈ 22ന് രാവിലെ 10 മുതൽ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്തുന്നതിന് കലക്‌ടറേറ്റിൽ യോഗം നടന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ജിയോ ടി. മനോജ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story