Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:47 AM IST Updated On
date_range 25 Jun 2022 5:47 AM ISTഈരാറ്റുപേട്ടയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങുന്നു
text_fieldsbookmark_border
ഈരാറ്റുപേട്ട: ആവശ്യമായ ജീവനക്കാർ ഇല്ലാതെ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവിസുകൾ മുടങ്ങുന്നതായി പരാതി. ദിവസവും രണ്ടും മൂന്നും സർവിസുകളാണ് ഇതിന്‍റെ പേരിൽ മുടങ്ങുന്നത്. നിലവിലെ ജീവനക്കാരെ അധികജോലി എടുപ്പിച്ച് അവരെ തന്നെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഒരു ഡ്രൈവർ വിശ്രമമില്ലാതെ സ്ഥിരമായി വാഹനം ഓടിക്കുന്നത് അപകടത്തിന് കാരണമാകും. ഡിപ്പോയിലേക്ക് കൂടുതൽ ജീവനക്കാരെ അനുവദിച്ച് പ്രതിസന്ധി മറികടക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story