Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:44 AM IST Updated On
date_range 25 Jun 2022 5:44 AM ISTകൈറ്റ് സ്‌കൂൾ വിക്കി പുരസ്‌കാരം
text_fieldsbookmark_border
കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ച ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിന് പുരസ്‌കാരങ്ങളിൽ ജില്ലതലത്തിൽ സെന്‍റ് എഫ്രേം എച്ച്.എസ്.എസ് സ്‌കൂളിന് ഒന്നാം സ്ഥാനം. ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌കൂൾ പള്ളം, എൻ.എസ്.എസ്.എച്ച്.എസ്.എസ് കിടങ്ങൂർ എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. 15,000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനാണ് (കൈറ്റ്) അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story