Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:44 AM IST Updated On
date_range 25 Jun 2022 5:44 AM ISTസില്‍വര്‍ ലൈന്‍ പ്രതിഷേധം: കേസുകള്‍ പിന്‍വലിക്കണം -തിരുവഞ്ചൂര്‍
text_fieldsbookmark_border
കോട്ടയം: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയവരുടെ മേല്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി എസ്.പി ഓഫിസിലേക്ക് നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസേലിയോസ് കോളജ് പടിക്കല്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി, സമരസമിതി സംസ്ഥാന കണ്‍വീനര്‍ എസ്. രാജീവന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, ഡി.സി.കെ സംസ്ഥാന പ്രസിഡന്‍റ് സലിം പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ----- പടം: KTL SP Ofc കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം എസ്.പി ഓഫിസ് പടിക്കല്‍ നടത്തിയ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story