Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേർതിരിക്കലുകളുടെ...

വേർതിരിക്കലുകളുടെ കാലത്ത്​ ചേർന്നിരുന്ന്​ സൗഹൃദ ജുമുഅ

text_fields
bookmark_border
കോട്ടയം: വേർതിരിക്കലുകളുടെ കാലത്ത്​ സഹോദര സമുദായങ്ങളെ ചേർത്തിരുത്തി സൗഹൃദ ജുമുഅ നിസ്​കാരം. കോട്ടയം സഫാ മസ്​ജിദിന്‍റെ നേതൃത്വത്തിൽ ജുമുഅക്കുശേഷം സൗഹൃദ സംഗമവും നടത്തി. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുടെ സാന്നിധ്യത്തിൽ നടന്ന ജുമുഅ നമസ്കാരത്തിന്​ മൗലവി സലീം കോട്ടയം നേതൃത്വംനൽകി. അകലം കുറക്കാനുള്ള സാ​ങ്കേതിക സംവിധാനങ്ങൾ ഏറെയുണ്ടെങ്കിലും പുതിയ ലോകക്രമത്തിൽ അകൽച്ച കൂടിക്കൊണ്ടിരിക്കുകയാണെന്ന്​ അദ്ദേഹം ​പ്രഭാഷണത്തിൽ പറഞ്ഞു. വീടകങ്ങളിൽനിന്നുതന്നെ അകൽച്ച ആരംഭിക്കുന്ന സ്ഥിതിയാണ്​. ബഹുസ്വരതയെ അംഗീകരിക്കാനുള്ള വിശാലമായ കാഴ്ചപ്പാട്​ ആർജിച്ചാൽ വിഭാഗീയതയുടെ പ്രശ്നങ്ങൾക്ക്​ പരിഹാരമാകുമെന്നും ​സലീം കോട്ടയം പറഞ്ഞു. മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ വേർതിരിവുകൾക്കപ്പുറം മനസ്സുകൾ ഒന്നിക്കണമെന്ന്​ കോട്ടയം സി.എസ്​.ഐ അസൻഷൻ പള്ളി അസി. വികാരി ഫാ. അനുരൂപ്​ സാം സൗഹൃദസംഗമത്തിൽ പറഞ്ഞു. ഇത്തരം കൂട്ടായ്മകൾക്ക്​ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിൽനിന്ന്​ ആരംഭിക്കുന്ന അകൽച്ച സമൂഹത്തിലേക്ക്​ പടരുന്ന സ്ഥിതിയുണ്ടെന്ന്​ സൂര്യകാലടിമനയിലെ പരമേശ്വരൻ ഭട്ടതിരിപ്പാട് പറഞ്ഞു. സഫാ മസ്​ജിദ്​ ഇമാം മൗലവി സലീം കോട്ടയം, കോട്ടയം എം.ടി സെമിനാരി സ്കൂൾ ഹെഡ്​മാസ്റ്റർ മോൻസി ജോർജ്​, ഇറഞ്ഞാൽ റെസിഡന്‍റ്​ അസോ. പ്രസിഡന്‍റ്​ എന്‍.വി. പ്രദീപ്കുമാര്‍, ഇറഞ്ഞാൽ ദേവീക്ഷേത്രം സെക്രട്ടറി ബാലകൃഷ്ണൻ, വെൽഫെയർ പാർട്ടി കോട്ടയം ജില്ല പ്രഡിഡന്‍റ്​ സണ്ണി മാത്യു, കോട്ടയം നഗരസഭ മുൻ ചെയർമാൻ കെ.ആർ.ജി. വാര്യർ, സഫാ മസ്​ജിദ്​ പ്രസിഡന്‍റ്​ മുഹമ്മദ്​ റാഫി, സെക്രട്ടറി അബ്​ദുൽ സലാം എന്നിവർ സംസാരിച്ചു. KTG JUMMA SAFFA കോട്ടയം സഫാ മസ്​ജിദിന്‍റെ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ കോട്ടയം സി.എസ്​.ഐ അസൻഷൻ പള്ളി അസി. വികാരി ഫാ. അനുരൂപ്​ സാം സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story