Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:47 AM IST Updated On
date_range 23 Jun 2022 5:47 AM ISTപ്രവാചകനിന്ദ: ആർ.എസ്.എസ് അജണ്ട -അജിത്കുമാർ ആസാദ്
text_fieldsbookmark_border
കോട്ടയം: ലോകജനതക്ക് മാതൃകപരമായ ജീവിതശൈലി പഠിപ്പിച്ച പ്രവാചകനെ നിന്ദിച്ച സംഭവം ആർ.എസ്.എസ് വർഗീയ അജണ്ടയുടെ ഭാഗമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്കുമാർ ആസാദ്. മുസ്ലിം ലോകം ഏറ്റവും ആദരിക്കുന്ന മുഹമ്മദ് നബിയെ ആക്ഷേപിച്ചതിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ കൊന്നും വീടുകൾ തകർത്തും അടിച്ചമർത്തുന്ന മോദി സർക്കാർ ഫാഷിസ്റ്റ് ഭീകരത ജനങ്ങൾക്ക് മുന്നിൽ അടിച്ചേൽപിക്കുകയാണ്. ഇത് ജനാധിപത്യ ഇന്ത്യയുടെ അഭിമാനത്തിന് കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനിന്ദക്ക് എതിരെ പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്‍റ് സിയാദ് വൈക്കം അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ്, സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനു, ഡി.സി.സി വൈസ് പ്രസിഡന്‍റ് ഗോപകുമാർ, പി.ഡി.പി നേതാക്കളായ വി.എ. മുഹമ്മദ് ബഷീർ, സക്കീർ കളത്തിൽ, സലിം പെരുമ്പായിക്കാട്, അൻസർഷാ കുമ്മനം, സിറാജ് ചുങ്കപ്പാറ, മുജീബ് മടത്തിപറമ്പിൽ, മാഹീൻ തേവരുപാറ, ഷാനവാസ് മണകുന്നം, ഷൗക്കത്തലി, കബീർ വെട്ടിക്കാട്ടുമുക്ക് എന്നിവർ സംസാരിച്ചു. KTL PDP പ്രവാചകനിന്ദക്ക് എതിരെ പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം സംസ്ഥാന ജനറൽ സെക്രട്ടറി അജിത്കുമാർ ആസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story