Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്.പി ഓഫിസ് മാര്‍ച്ച്...

എസ്.പി ഓഫിസ് മാര്‍ച്ച് നാളെ

text_fields
bookmark_border
കോട്ടയം: കെ-റെയിൽ സില്‍വർ ലൈൻ പദ്ധതിക്കെതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകൾ പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട്​ സില്‍വർ ലൈൻ വിരുദ്ധ ജനകീയസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 10ന്​ ബസേലിയോസ് കോളജ് പടിക്കൽനിന്ന് എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും. ---------------- സമഗ്ര കേരള വികസനത്തിന് ബദൽ പദ്ധതിയുമായി യൂത്ത് ഫ്രണ്ട് കോട്ടയം: യൂത്ത് ഫ്രണ്ട് ഏകദിന ക്യാമ്പിൽ കേരളത്തെ രക്ഷിക്കാൻ ബദൽ പദ്ധതിക്ക് രൂപംനൽകി. കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ ഉൾപ്പെടെ കേരളത്തിലെ സമസ്തമേഖലകളും തകർച്ച നേരിടുകയാണെന്ന്​ യൂത്ത് ഫ്രണ്ട് സമ്മേളനം കുറ്റപ്പെടുത്തി. യൂത്ത് ഫ്രണ്ട് ആവിഷ്കരിക്കുന്ന 'നേച്വർ ചലഞ്ച്' വികസന പദ്ധതിയിൽ യുവജനങ്ങൾക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങളെക്കുറിച്ച് അറിയിപ്പും പരിശീലനവും നൽകും. ഭക്ഷ്യസുരക്ഷ നിയമം ഫലപ്രദമായി നടപ്പാക്കണമെന്നും വിഷരഹിത ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ക്യാമ്പ്​ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ്​ അജിത് മുതിരമല അധ്യക്ഷത വഹിച്ചു. ജിബിൻ എസ്. കൊട്ടാരം, കെ.വി. കണ്ണൻ, ഷിജു പാറയിടുക്കിൽ, ബിനു കുരുവിള, ജോഷ്വ തായങ്കേരി, ലിജ ഹരീന്ദ്രൻ, ജോ സെബാസ്റ്റ്യൻ, ഷോബി ഫിലിപ്പ്, ഡിജു സെബാസ്റ്റ്യൻ, വി.ആർ. രാജേഷ്, ബിജു ചെറുകാട്, മാത്യു പുള്ളിയാട്ടേൽ, ആശ വർഗീസ് എന്നിവർ ക്യാമ്പിന്​ നേതൃത്വം നൽകി. പടം: KTL Camp യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ഏകദിന ക്യാമ്പ്​ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story