Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.പി.എം.എസ് ശാഖ യോഗം...

കെ.പി.എം.എസ് ശാഖ യോഗം ഓഫിസിൽ അഗ്നിബാധ

text_fields
bookmark_border
വൈക്കം: കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖയോഗ മന്ദിരത്തിൽ ദുരൂഹസാഹചര്യത്തിൽ തീപിടിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ബുധനാഴ്ച ഉച്ചക്ക്​ രണ്ടോടെയാണ്​ തീപിടിത്തം. 120 കസേര, ഫാൻ, മേശ, പൊന്നലക്കുട, ഗ്യാസ്‌ ലൈറ്റ്, പടുത, പന്തൽ സാമഗ്രകൾ തുടങ്ങിയവ കത്തിനശിച്ചു. 28 വർഷം പഴക്കമുള്ള കെട്ടിടമാണിത്. തീ പിടിത്തത്തിന് തൊട്ടുമുമ്പ് ഒരാൾ ഓഫിസിനടുത്തേക്ക് ഹെൽമറ്റ് ധരിച്ച്​ കടന്നുപോയത്​ സമീപവാസികളിൽ ചിലർ കണ്ടതായി പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമന്നാവശ്യപ്പെട്ട്​ ശാഖയോഗം പ്രസിഡന്‍റ്​ എം.ആർ. ശശിധരനും സെക്രട്ടറി സുഗുണൻ പുത്തൻകരിയും പൊലീസിൽ പരാതി നൽകി. -------------------------- 'സമഗ്ര അന്വേഷണം നടത്തണം' കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖയോഗ മന്ദിരത്തിൽ ദുരൂഹസാഹചര്യത്തിൽ അഗ്നിബാധയുണ്ടായതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എം.എസ് വൈക്കം യൂനിയൻ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യൂനിയൻ പ്രസിഡന്‍റ്​ പി.ടി. ഷാജിമോൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. എ. സനീഷ് കുമാർ, യൂനിയൻ സെക്രട്ടറി സുനിത ദിനേശൻ, വി.വി. ശശീന്ദ്രൻ, എൻ. മനോഹരൻ, ഷാജി കാട്ടിക്കുന്ന്, എസ്. രതീഷ്, മോഹനൻ പേരേത്തറ, ബാബു വടക്കേമുറി തുടങ്ങിയവർ പ​ങ്കെടുത്തു. പടം: ktl fire കെ.പി.എം.എസ് 1369 അക്കരപ്പാടം ശാഖയോഗ മന്ദിരത്തിലുണ്ടായ അഗ്നിബാധ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story