Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:46 AM IST Updated On
date_range 23 Jun 2022 5:46 AM ISTജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധിക്കുക - പൗരാവകാശ സംരക്ഷണസമിതി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനത്തിനെതിരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും പ്രതിഷേധവുമായി മുന്നിട്ടിറങ്ങാനും കാഞ്ഞിരപ്പള്ളിയിൽ കൂടിയ പൗരാവകാശ സംരക്ഷണസമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. മനുഷ്യാവകാശങ്ങളുടെയും ജനാതിപത്യ മൂല്യങ്ങളുടെയും ശവപ്പറമ്പായി രാജ്യം മാറിയിരിക്കുന്നു. മുസ്ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള സംഘപ്രിവാര അജണ്ടയുടെ പ്രകടമായ ഉദാഹരണങ്ങള്‍ ഇന്ന് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. യു.പിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനവിലക്ക്, മധ്യപ്രദേശിലെ ഭോപാലില്‍ മുസ്ലിം പള്ളിയോട് ചേര്‍ന്ന് ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കാന്‍ ശ്രമം, മൈസൂര്‍ ശ്രീരംഗപട്ടണത്തിലെ ടിപ്പു മസ്ജിദിനുനേരെ നരേന്ദ്രമോദി വിചാര്‍ മഞ്ച് എന്ന ഹിന്ദുത്വ ഭീകരസംഘടനയുടെ ആക്രമണം, ശ്രീരംഗപട്ടണത്തെ ജാമിയ മസ്ജിദില്‍ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് സംഘ്പരിവാര ഭീകരര്‍, കുത്തബ് മിനാറിന്‍റെ പേര് 'വിഷ്ണുസ്തംഭം' എന്നാക്കണമെന്ന് മറ്റൊരുസംഘം, താജ്മഹലില്‍ വിഗ്രഹങ്ങളുണ്ടെന്ന അവകാശവാദവുമായി കോടതിയില്‍ ഹരജി, ഇങ്ങനെ എണ്ണമറ്റ മുസ്ലിംവിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പൗരാവകാശ സംരക്ഷണസമിതി ജില്ല യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഇ.എ. അബ്ദുന്നാസർ മൗലവി അൽ കൗസരി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായി യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ പാറത്തോട് നാസർ മൗലവി പ്രമേയം അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്‍റ് ഹാജി അബ്ദുസ്സലാം, ജനറൽ സെക്രട്ടറി ഷഫീഖ്, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് സുനീർ മൗലവി, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്‍റ് എം.എസ്. അബ്ദുൽകരീം, എസ്.ഡി.പി.ഐ പ്രതിനിധി അയ്യൂബ് ഖാൻ കൂട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. must
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story