Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെൽട്രോൺ കോഴ്സുകൾ

കെൽട്രോൺ കോഴ്സുകൾ

text_fields
bookmark_border
കോട്ടയം: കെൽട്രോൺ സെന്‍ററിൽ ഒരുവർഷമുള്ള വിവിധ ഗവ. അംഗീകൃത കോഴ്സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495359224, 9605404811. ----------------------------- ടെൻഡർ തീയതി നീട്ടി കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫിസിന്‍റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ബെഡ് ഷീറ്റ്, പില്ലോ കവർ, ബാത്ത് ടവ്വലുകൾ, ഓരോ ജോഡി ചെരിപ്പുകൾ, യൂനിഫോമുകൾ എന്നിവ വിതരണം ചെയ്യാൻ ക്ഷണിച്ച ടെൻഡറിന്‍റെ തീയതി 30 വരെ നീട്ടി. ഫോൺ: 04828 202751. ----------------------------------------- സ്വാശ്രയ സംഘങ്ങൾക്ക് ധനസഹായം കോട്ടയം: പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്കും വനിത സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം നൽകും. പത്തോ അതിലധികമോ പട്ടികജാതി സമുദായംഗങ്ങൾ ചേർന്ന് രൂപവത്​കരിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള വനിത സ്വാശ്രയ സംഘങ്ങൾക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന സ്വാശ്രയ സംഘങ്ങൾ ജില്ല രജിസ്ട്രാർ ഓഫിസിലോ കുടുംബശ്രീയിലോ രജിസ്ട്രേഷൻ നടത്തി തുടർപ്രവർത്തനങ്ങൾ നടത്തിയിരിക്കണം. പരമാവധി 15 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പ്രോജക്ടുകളാണ് പരിഗണിക്കുക. അംഗീകരിക്കുന്ന പ്രോജക്ടുകളുടെ 75 ശതമാനം തുക രണ്ട്​ ഗഡുക്കളായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ അനുവദിക്കും. വിശദവിവരം കോട്ടയം പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും. ഫോൺ: 0481 2562503. -------------------------------------------------------------------------- മാധ്യമ പുരസ്‌കാര സമർപ്പണം ഇന്ന് കോട്ടയം: 'എന്‍റെ കേരളം' പ്രദർശന-വിപണന മേളയുടെ ഭാഗമായി ഇൻഫോർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ല ഭരണകൂടവും സംയുക്തമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ വ്യാഴാഴ്ച വിതരണം ചെയ്യും. വൈകീട്ട് നാലിന് കലക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ മന്ത്രി വി.എൻ. വാസവൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ------------------- ജില്ല പഞ്ചായത്ത് വികസന സെമിനാർ ഇന്ന് കോട്ടയം: ജില്ല പഞ്ചായത്ത് വികസന സെമിനാർ വ്യാഴാഴ്ച രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. കലക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story