Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.എം സമരം...

സി.പി.എം സമരം ജനങ്ങൾക്കെതിരെ -പഞ്ചായത്ത് പ്രസിഡന്‍റ്

text_fields
bookmark_border
വെച്ചൂർ: സർക്കാറിന്‍റെ ജനക്ഷേമകരമായ വികസനപദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പഞ്ചായത്തിനെതിരെ സി.പി.എം നടത്തുന്ന സമരം പഞ്ചായത്തിലെ ജനങ്ങളോടുള്ള സമരമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈലകുമാർ. 2021-22 സാമ്പത്തികവർഷത്തിൽ 100 ശതമാനം പദ്ധതി തുക ചെലവഴിച്ച്​ ജില്ലയിൽ രണ്ടാംസ്ഥാനവും സംസ്ഥാനത്ത് 21ആം സ്ഥാനവും കരസ്ഥമാക്കിയ പഞ്ചായത്താണ്​ വെച്ചൂർ. 100 തൊഴിൽദിനങ്ങൾ നൽകാനും 26 സ്പിൽഓവർ പദ്ധതികൾ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യം നിറഞ്ഞ്​ രോഗഭീഷണി ഉയർത്തിയ 64 ജലാശയങ്ങൾ മാലിന്യമുക്തമാക്കി. പഞ്ചായത്തിലെ കൊടുതുരുത്ത് മേഖല കാൻസർ രോഗത്തിന്‍റെ പിടിയിലാണ്. അഞ്ചുപേർ ഈ മേഖലയിൽ കാൻസർ രോഗം മൂലം മരണപ്പെട്ടിടുണ്ട്. അമിതമായ കീടനാശിനി പ്രയോഗവും ജലാശയങ്ങളിൽ നീരൊഴുക്ക്​ നിലച്ചതും രോഗത്തിന്​ കാരണമായി. ജലജന്യ രോഗങ്ങളും വർധിച്ച ഒന്നാംവാർഡിൽ ജനകീയ പങ്കാളിത്തത്തോടെ മെഷിനറികൾ ഉപയോഗിച്ച്​ തോട് മാലിന്യമുക്തമാക്കി നീരൊഴുക്ക്​ സുഗമമാക്കി. ജനപിന്തുണയോടെയും സ്വീകാര്യതയോടെയും സർക്കാറിന്‍റെ അഭിമാന പദ്ധതികൾ നടപ്പാക്കുന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.എം നടത്തുന്ന സമരം സർക്കാറിനെതിരെയുള്ള സമരംകൂടിയാണെന്ന്​ പ്രസിഡന്‍റ്​ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story