Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:45 AM IST Updated On
date_range 23 Jun 2022 5:45 AM ISTപ്രവാചകനിന്ദക്കെതിരെ പ്രതിഷേധ റാലി ഇന്ന്
text_fieldsbookmark_border
ചങ്ങനാശ്ശേരി: പ്രവാചക ചരിത്രം ബോധപൂര്‍വം വികലമാക്കി മതേതര ഇന്ത്യയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയ ബി.ജെ.പി വക്താക്കളുടെ നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ച് വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിൽ മുസ്‌ലിം യങ്മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടക്കും. പഴയപള്ളി കവല കുഞ്ഞുണ്ണികോയ സ്മാരക മസ്ജിദിന് സമീപത്തുനിന്നാരംഭിക്കുന്ന പ്രകടനം നഗരംചുറ്റി മുനിസിപ്പല്‍ ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജംഇയ്യതുല്‍ ഉലമ ഹിന്ദ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയും പഴയപള്ളി ജുമാമസ്ജിദ് മുന്‍ ചീഫ് ഇമാം വി.എച്ച്. അലിയാര്‍ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തും. എം.വൈ.എം.എ പ്രസിഡന്റ് എം.എച്ച്. ഷിജു അധ്യക്ഷതവഹിക്കും. പ്രസിഡന്റ് എം.എച്ച്. ഷിജു, വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ താജ് ആലയില്‍, മുഹമ്മജ് അജുമല്‍,പി.ജി. അഷ്റഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിച്ചു. must
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story