Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎരുമേലി സർക്കാർ...

എരുമേലി സർക്കാർ ആശുപത്രിക്കെതിരെ പരാതികളുടെ പ്രവാഹം

text_fields
bookmark_border
എരുമേലി സർക്കാർ ആശുപത്രിക്കെതിരെ പരാതികളുടെ പ്രവാഹം
cancel
എരുമേലി: ഒ.പിയിൽ മാത്രം നൂറുകണക്കിന് രോഗികളെത്തുന്ന സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ജനങ്ങൾ ദുരിതത്തിലായതോടെ പരാതികളുടെ പ്രവാഹം. അഞ്ഞൂറിലധികം രോഗികൾ ഒ.പിയിലെത്തുന്ന സർക്കാർ ആതുരാലയത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. മണിക്കൂറോളം കാത്തുനിന്ന് രോഗികൾ ജീവനക്കാരുമായി ബഹളംവെക്കുന്നതും തിരികെപ്പോകുന്നതും നിത്യസംഭവമാണ്​. സർക്കാർ ആശുപത്രിയുടെ അനാസ്ഥമൂലം ലാഭം കൊയ്യുന്നത് സ്വകാര്യ ആശുപത്രികളും പോക്കറ്റ് കാലിയാകുന്നത് സാധാരണക്കാരന്‍റേതുമാണ്​. പരാതികളും പ്രതിഷേധങ്ങളും വർധിച്ച സാഹചര്യത്തിൽ അടിയന്തരമായി ഹോസ്പിറ്റൽ മാനേജ്മെന്‍റ്​ കമ്മിറ്റി വിളിച്ചുചേർക്കാൻ നിർദേശം നൽകിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ആർദ്രം മിഷന്‍റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളിൽ കുറവുകളുണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കാൻ ആരോഗ്യവകുപ്പിന് കർശന നിർദേശം നൽകും. ആശുപത്രിയുടെ പദവി ഉയർത്താൻ സമ്മർദം ചെലുത്തുമെന്നും എം.എൽ.എ പറഞ്ഞു. ആശുപത്രിയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളെക്കുറിച്ചും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഇതും പരിശോധിക്കുമെന്ന്​ എം.എൽ.എ പറഞ്ഞു. ചിത്രം: സി.എച്ച്.സിയെക്കുറിച്ച് കഴിഞ്ഞദിവസം മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story