Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:44 AM IST Updated On
date_range 23 Jun 2022 5:44 AM ISTപാലാ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ചു
text_fieldsbookmark_border
blurb പ്രതിമാസം 500 വൃക്കരോഗികൾക്ക് ആശ്വാസമാകും പാലാ: നീണ്ട കാത്തിരിപ്പിനുശേഷം പാലാ ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമായി. രജിസ്റ്റർ ചെയ്തവരിൽ തെരഞ്ഞെടുത്ത അതിസങ്കീർണ അവസ്ഥയിലല്ലാത്ത മുഴുവൻ വൃക്കരോഗികൾക്കും പാലാ ജനറൽ ആശുപത്രിയിൽ ആശ്വാസമായി ഡയാലിസിസ് സൗകര്യം പൂർണസജ്ജമായി തുറന്നു. രണ്ടുവർഷം മുമ്പ് ഇവിടെ എത്തിക്കുകയും പിന്നീട് തിരികെ കൊണ്ടുപോവുകയും ചെയ്ത 10 മെഷീനുകളും ജോസ് കെ. മാണി എം.പിയുടെ ഇടപെടലിൽ തിരികെ എത്തിച്ച് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. നഗരസഭ ഫണ്ട് വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയതിനെ തുടർന്നാണ് ഡയാലിസിസ് ഉപകരണങ്ങൾ സ്ഥാപിച്ചത്. ഡയാലിസിസ് രോഗികൾക്കുള്ള പ്രത്യേക റൂം, ബെഡുകൾ എന്നിവ സജ്ജീകരിച്ച് നേരത്തേ ട്രയൽ റൺ നടത്തിവരുകയായിരുന്നു. ഇതുവരെ 50ൽപരം പേർക്ക് ഡയാലിസിസ് നൽകി. പൂർണമായും ശീതീകരിച്ച മുറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. കെ.എം. മാണി ധനമന്ത്രിയായിരുന്ന സമയത്താണ് ഡയാലിസിസ് ബ്ലോക്കിന് 8.80 കോടി രൂപയുടെ ഭരണാനുമതി നൽകി പ്രത്യേക കെട്ടിടം നിർമിച്ചത്. ഒരേസമയം 10 പേർക്കും രണ്ട് ഷിഫ്റ്റുകളിലായി ആദ്യഘട്ടത്തിൽ 20 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ പ്രതിമാസം 500 പേർക്ക് സർക്കാർ നിരക്കിൽ ഡയാലിസിസ് സൗകര്യം ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ ഒരു ഷിഫ്റ്റ് കൂടി ക്രമീകരിച്ച് കൂടുതൽ പേർക്ക് ചികിത്സ നൽകും. ഇതിനായി ജീവനക്കാരെയും നിയോഗിച്ചു. കിടത്തിച്ചികിത്സക്കുള്ള വാർഡും സജ്ജീകരിച്ചു. നെഫ്രോളജി വിഭാഗം ഡോക്ടറുടെ സ്ഥിരം തസ്തികക്കായി ശ്രമിക്കുന്നുണ്ടെന്നും പ്രത്യേക ഡോക്ടറെ കൂടി ലഭ്യമായാൽ വൃക്കരോഗ ഒ.പി വിഭാഗവും കിടത്തിച്ചികിത്സയും കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കര പറഞ്ഞു. നിർധന രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സ്പോൺസർമാരെ കണ്ടെത്തുമെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. മന്ദിരത്തിലെ ഒന്നാംനില മുഴുവൻ ഡയാലിസിസ്, നെഫ്രോളജി വിഭാഗത്തിനായി മാത്രം മാറ്റിവെച്ചിരിക്കുകയാണ്. ഇവിടേക്ക് റാമ്പ് സൗകര്യത്തിനു പുറമെ രണ്ട് ബെഡ് കം പാസഞ്ചർ ലിഫ്റ്റുകൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. കൂടാതെ രോഗികളോടൊപ്പം വരുന്ന സഹായികൾക്ക് വിശ്രമകേന്ദ്രവും ഒരുക്കി. ഡയാലിസിസ് റൂമിൽ ടി.വിയും മ്യൂസിക് സിസ്റ്റവും ഏർപ്പെടുത്തി. ഇതുവരെ നഗരസഭ പ്രദേശത്തെ രോഗികൾക്ക് നൽകിയിരുന്ന ചികിത്സ സൗകര്യം ഏതൊരാൾക്കും വ്യാഴാഴ്ച മുതൽ ലഭ്യമാണെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. ചികിത്സ സമയക്രമം നിശ്ചയിക്കാൻ രോഗികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിനു ശേഷം അംഗങ്ങൾ ഡയാലിസിസ് കേന്ദ്രത്തിലെത്തി പ്രവർത്തനം വിലയിരുത്തി. add on file p4 leadable
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story