Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരുവുനായ്​ ശല്യം...

തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
കോരുത്തോട്: പള്ളിപ്പടി ബാങ്ക് പടിക്കൽ തെരുവുനായ്​ ശല്യം രൂക്ഷമാകുന്നു. പൊങ്ങംപാറയിൽ കുമാരന് നായുടെ കടിയേറ്റു. പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്​ക്കളുടെ എണ്ണം വർധിക്കുകയാണ്. മുമ്പ്​ രാത്രിയിലായിരുന്നു ശല്യമെങ്കിൽ ഇപ്പോൾ പകൽ റോഡിലൂടെ നടന്നുപോകുന്ന ആളുകളെയും ആക്രമിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. സമീപത്തെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയിൽ ആക്രമണ സാധ്യതയും നിലവിലുണ്ട്. മുമ്പ്​ കോരുത്തോട് ടൗണിലും നായ്​ശല്യം വ്യാപകമായിരുന്നു. ഉടമസ്ഥരില്ലാതെ നടക്കുന്ന ഇത്തരം നായ്​ക്കൾ പെറ്റുപെരുകി പല സ്ഥലങ്ങളിലായി വലിയ കൂട്ടമായി മാറിയിട്ടുണ്ട്. രാത്രിയിൽ ഇരുചക്ര വാഹനയാത്രക്കാരുടെ നേരെ കുരച്ച് ഓടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നായ്​ക്ക് പേവിഷ പ്രതിരോധ മരുന്നുകൾ നൽകാറുണ്ടെങ്കിലും തെരുവുനായ്​ക്കളെ അതും ബാധിക്കുന്നില്ല. സമീപ പ്രദേശമായ പാറത്തോട് പഞ്ചായത്തിൽ ഒരുവർഷം മുമ്പ്​ തെരുവുനായ്​ പത്തോളം ആളുകളെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story