Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടാന വീണ്ടും...

കാട്ടാന വീണ്ടും നാട്ടിലേക്ക്: പൊറുതിമുട്ടി കർഷകർ

text_fields
bookmark_border
കാട്ടാന വീണ്ടും നാട്ടിലേക്ക്:  പൊറുതിമുട്ടി കർഷകർ
cancel
മുണ്ടക്കയം: ശബരിമല വനാതിർത്തിയോട്​ ചേർന്ന കോരുത്തോട് പഞ്ചായത്തിൽ കാട്ടാനക്കൂട്ടത്തിന്‍റെ ശല്യം വർധിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ കണ്ടംങ്കയത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. പെട്ടത്താനാത്ത് ഓപ്പ, മാളിയേക്കൽ ജൂബി എന്നിവരുടെ പുരയിടത്തിലെ കൃഷികളാണ് നശിപ്പിച്ചത്. വാഴ, കപ്പ, തെങ്ങ് അടക്കം നിരവധി കൃഷികൾ നഷ്ടമായി. വനാതിർത്തി പങ്കിടുന്ന കോരുത്തോട് പഞ്ചായത്തിലെ മിക്ക വാർഡുകളിലും വന്യജീവി ശല്യം രൂക്ഷമാണ്. പല സ്ഥലങ്ങളിലും വന്യജീവികൾ ജനവാസ മേഖലയിലേക്ക് കയറാതിരിക്കാനുള്ള സുരക്ഷ സംവിധാനങ്ങളുടെ അഭാവമുണ്ട്. വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി പ്രതിഷേധവുമായി നാട്ടുകാർ ഇറങ്ങുമ്പോൾ വനപാലകരുടെ നേതൃത്വത്തിൽ മുന്നൊരുക്കം നടത്തുമെങ്കിലും നാളുകൾക്കുശേഷം വീണ്ടുമിത് പഴയപടിയാകുന്ന സാഹചര്യവുമാണ്. വന്യമൃഗങ്ങൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ വൈദ്യുതി വേലിയടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കുമെന്ന അധികാരികളുടെ പ്രഖ്യാപനമെല്ലാം വെറുംവാക്കായി. KTL WBL Kaattana കാട്ടാന നശിപ്പിച്ച കൃഷിയിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story