Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:40 AM IST Updated On
date_range 23 Jun 2022 5:40 AM ISTകാതല്‍ പ്രാതല്‍ ഉദ്ഘാടനം നാളെ
text_fieldsbookmark_border
പൊൻകുന്നം: കുന്നുംഭാഗം ഗവ. സ്‌കൂളില്‍ നടപ്പിലാക്കുന്ന പോഷകസമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി കാതല്‍ പ്രാതലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വഹിക്കും. വാര്‍ഡ് അംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ആന്റണി മാര്‍ട്ടിന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുട്ട, പാല്‍, ഏത്തപ്പഴം, തേന്‍ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണപദാര്‍ഥങ്ങള്‍ എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് നല്‍കുകയെന്നതാണ് കാതല്‍പ്രാതല്‍ പദ്ധതിയുടെ ലക്ഷ്യം. ചിറക്കടവ് പഞ്ചായത്ത് ഏഴാംവാര്‍ഡ് കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, തുടങ്ങിയ പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുള്ള തുക കണ്ടെത്തുക. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാർ അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story