Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:35 AM IST Updated On
date_range 23 Jun 2022 5:35 AM ISTഉള്ളായം യു.പി. സ്കൂളിൽ അക്ഷരവൃക്ഷം
text_fieldsbookmark_border
ചാമംപതാൽ: ബറോവ മരച്ചെടിയിൽ ചെറിപ്പഴങ്ങൾക്കൊപ്പം അക്ഷരങ്ങളും. ഉള്ളായം ഗവ. യു.പി സ്കൂളിലെ വേറിട്ട കാഴ്ചയാണിത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നൽകിയ മധുരമുള്ള ചെറിപ്പഴം ഉണ്ടാകുന്ന ഈ മരം കുട്ടികൾക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് അക്ഷരവൃക്ഷമായി ഇവർ ഇത് തെരഞ്ഞെടുത്തതും. ഏതാനും ദിവസങ്ങളായി കുട്ടികൾ അക്ഷരവൃക്ഷം ഒരുക്കുന്ന തിരക്കിലായിരുന്നു. 'അ' മുതൽ 'ക്ഷ' വരെയുള്ള അക്ഷരങ്ങൾ കാർഡ്ബോർഡിൽ തയാറാക്കി വള്ളി ഉപയോഗിച്ച് വൃക്ഷച്ചില്ലകളിൽ കെട്ടിനിർത്തുന്ന ജോലി കുട്ടികളാണ് ചെയ്തത്. സംസ്ഥാന സർക്കാറിന്റെ മലയാളം പാഠാവലികളിൽ അക്ഷരമാല തിരികെക്കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പരിപാടിക്ക് യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും തയാറായത്. വായന വാരാഘോഷ ഭാഗമായി തയാറാക്കിയ അക്ഷരവൃക്ഷം കാണാൻ നിരവധി കുട്ടികളാണ് എത്തുന്നത്. മരച്ചില്ലകൾക്ക് കേടുവരാത്ത രീതിയിലാണ് അക്ഷര കാർഡുകൾ തൂക്കിയിട്ടിരിക്കുന്നത്. അധ്യാപകരായ കെ.ബിനു, നിഷാമോൾ, സൂര്യ, സംഗീത എന്നിവർ നേതൃത്വം നൽകി. KTL VZR 1 Letter Tree ഉള്ളായം ഗവ.യു.പി സ്കൂളിലെ വിദ്യാർഥികൾ അക്ഷരമരച്ചുവട്ടിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story