Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴകിയ മത്സ്യങ്ങൾ...

പഴകിയ മത്സ്യങ്ങൾ പിടികൂടി

text_fields
bookmark_border
പഴകിയ മത്സ്യങ്ങൾ പിടികൂടി
cancel
മുണ്ടക്കയം: ആരോഗ്യ ഫിഷറീസ് വകുപ്പും, ഫുഡ് സേഫ്റ്റി അധികൃതരും മുണ്ടക്കയം, എരുമേലി മേഖലയിലെ മത്സ്യവ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ 88 കിലോ പഴകിയമത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. മുണ്ടക്കയത്ത് ഏഴും​ എരുമേലിയിൽ ആറ് കടയിലുമാണ് പരിശോധന നടന്നത്. 65 കിലോ പഴകിയ മത്സ്യം മുണ്ടക്കയത്ത് നിന്നും, 23 കിലോ മത്സ്യം എരുമേലിയിൽ നിന്നുമാണ് പിടികൂടിയത്. ഇവയെല്ലാം പിടിച്ചെടുത്തു നശിപ്പിച്ചു. എരുമേലിയിൽ മൂന്നു കടകൾക്കും, മുണ്ടക്കയത്ത് അഞ്ചു കടകൾക്കും നോട്ടീസ് നൽകി. ഫിഷറീസ് എസ്റ്റങ്ഷൻ ഓഫിസർ പി.കണ്ണൻ, ഉദ്യോഗസ്ഥരായ ഗിരീഷ്, സ്വാതിഷ് രാജേന്ദ്രൻ, ഫുഡ് ആൻഡ്​ സേഫ്റ്റി ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, നിമ്മി അഗസ്റ്റിൻ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഷാജിമോൻ, കെ.ആർ. ലിജിൻ, എസ്. പ്രശാന്ത്, ലേഖ.ബി, വിനോദ്, ജിതിൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. KTL Fish Raide മുണ്ടക്കയത്ത്​ നടത്തിയ റെയ്ഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story