Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാശം വിതച്ച്​...

നാശം വിതച്ച്​ ക​ണ്ടെയ്​നർ; വൈദ്യുതി ലൈനുകൾ പൊട്ടിവീണു

text_fields
bookmark_border
​കോട്ടയം: കണ്ടെയ്​നർ ലോറിയിൽ കുരുങ്ങി വൈദ്യുതി ലൈൻ പൊട്ടിവീണു. ചുങ്കം പഴയസെമിനാരി ജങ്​ഷനിൽ ചൊവ്വാഴ്ച രാത്രി 9.20 ഓടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന്​ മെഡിക്കൽ കോളജ്​ ഭാഗത്തേക്ക്​ പോകുകയായിരുന്നു ലോറി. ഇതിനിടെ റോഡിനുമുകളിലൂടെയുള്ള ലൈനിൽ കണ്ടെയ്​നറി‍ൻെറ മുകൾവശം തട്ടുകയും വലിയതീപ്പൊരിയോടെ ലൈൻ പൊട്ടിവീഴുകയുമായിരുന്നു. ഇത്​ വലിയ​ പരിഭ്രാന്തിക്കിടയാക്കി. പിന്നീട്​ പൊലീസ്​ എത്തി ഗതാഗതം നിയന്ത്രിച്ചു. സംഭവത്തെതുടർന്ന്​ ഏറെനേരം വൈദ്യുതിയും മുടങ്ങി. കുടയംപടിയിലും ഇതേ കണ്ടെയ്​നർ തട്ടി വൈദ്യുതി ലൈൻ പൊട്ടിവീണു. ഇതോടെ നാട്ടുകാർ ലോറി തടഞ്ഞിട്ടു. ഡ്രൈവറുടെ അശ്രദ്ധയാണ്​ അപകടകാരണമെന്ന്​ നാട്ടുകാർ ആരോപിച്ചു. എം.സി. റോഡിലൂടെ പോകുന്നതിനുപകരം മെഡിക്കൽ കോളജ്​ ബൈപ്പാസിലൂടെ ഇത്​ കടന്നുപോയതാണ്​ അപകടങ്ങൾക്ക്​ ഇടയാക്കിയതെന്നും നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story