Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കി രണ്ടാംഘട്ട...

ഇടുക്കി രണ്ടാംഘട്ട പദ്ധതി: നിർണായക ചുവടുവെപ്പായി പാരിസ്ഥിതിക അനുമതി; ഡി.പി.ആർ ഡിസംബറിൽ

text_fields
bookmark_border
മൂലമറ്റം: ഇടുക്കി സുവർണജൂബിലി എക്സ്റ്റൻഷൻ പദ്ധതി എന്ന പേരിലുള്ള ഇടുക്കി രണ്ടാം ഘട്ട വൈദ്യുത നിലയത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പിന്നിട്ടത്​ പ്രധാന കടമ്പ. കേന്ദ്രത്തിന്‍റേത്​ ഉൾപ്പെടെ മറ്റ് എട്ടോളം അനുമതികൾ കൂടി ലഭിച്ചാൽ നിർമാണം ആരംഭിക്കാം. ഈ വർഷം ഡിസംബറോടെ എല്ലാ വിധ പഠനങ്ങളും അനുമതികളും പൂർത്തിയാക്കി വിശദപദ്ധതി റിപ്പോർട്ട്​ (ഡി.പി.ആർ) സമർപ്പിക്കും. നിലവിലെ നിലയത്തിന്‍റെ സുവർണ ജൂബിലി വർഷമായ 2028ൽ രണ്ടാം നിലയം കമീഷൻ ചെയ്യാനാണ്​ ലക്ഷ്യമിടുന്നത്​. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഒന്നും രണ്ടും ഭൂഗർഭ നിലയങ്ങൾ മൂലമറ്റത്തിന് സ്വന്തമാകും. നിലവിലെ നിലയത്തിൽനിന്ന്​ 500 മീറ്റർ മാറി മൂലമറ്റം ട്രൈബൽ ഹോസ്റ്റലിന്​ സമീപമാണ്​ പദ്ധതി നടപ്പാക്കുന്നത്​. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്‌) നടത്തിയ സർവേയിലാണ് ഈ സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയത്. ഇനി ഇവിടത്തെ മണ്ണിന്‍റെയും പാറയുടെയും ഉൾപ്പെടെ കാഠിന്യം പരിശോധിക്കണം. നിലവിലെ വൈദ്യുതി നിലയത്തിന് സമാനമായി ഭുഗർഭ നിലയമാകും നിർമിക്കുക. ഇടുക്കി ജലാശയത്തിലെ ജലം തന്നെ ഉ​പയോഗിച്ച്​ തിരക്കുള്ള സമയങ്ങളിൽ 200 മെഗാവാട്ടിന്‍റെ നാല്​ ജനറേറ്ററുകൾ വഴി 800 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിക്കാൻ ലക്ഷ്യമിടുന്നതാണ്​ പദ്ധതി. രണ്ടാം നിലയം കൂടി എത്തുന്നതോടെ ഇടുക്കി പദ്ധതിയുടെ ഉൽപാദനശേഷി 2590 ദശലക്ഷം യൂനിറ്റായി വർധിക്കും. സംസ്ഥാനത്തിന്​ ആവശ്യമായ വൈദ്യുതിയുടെ പകുതിയിലേറെ മൂലമറ്റത്തെ നിലയങ്ങളുടെ സംഭാവനയായി മാറുകയും ചെയ്യും. വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകുന്നേരം ആറ്​ മുതൽ രാത്രി 10 വരെ പ്രവർത്തിപ്പിക്കുക എന്നതാണ് പുതിയ നിലയത്തിന്‍റെ ഉദ്ദേശ്യം. ഈ സമയങ്ങളിൽ കേരളത്തിന്​ ആവശ്യമായ വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ നിലവിൽ കഴിയുന്നില്ല. പുറം സംസ്ഥാനങ്ങളിൽനിന്ന്​ ഉയർന്ന വിലയ്​ക്ക് വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്. ഇടുക്കി രണ്ടാംഘട്ട പദ്ധതി യാഥാർഥ്യമാകുന്നതോടെ പുറം വൈദ്യുതിയെ ആശ്രയിക്കുന്നത്​ ഗണ്യമായി കുറക്കാനും അതുവഴി പ്രതിദിനം കോടിക്കണക്കിന് രൂപ ലാഭിക്കാനും കഴിയുമെന്നാണ്​ കെ.എസ്​.ഇ.ബി കണക്ക്​ കൂട്ടുന്നത്​. കൂടുതൽ സൗരോർജ നിലയങ്ങളും പുരപ്പുറ സൗരോർജ പദ്ധതികളും പൂർത്തിയാകുന്നതോടെ പകൽ സമയത്തെ ഉപഭോഗം കൂടുതലും സോളാർ വൈദ്യുതിയിലേക്ക് മാറും. ചിത്രം TDG Power house: നിലവിലെ മൂലമറ്റം വൈദ്യുതി നിലയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story