Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:55 AM IST Updated On
date_range 21 Jun 2022 5:55 AM ISTയോഗ ഒളിമ്പ്യാഡിൽ രേവതിക്ക് സ്വർണം
text_fieldsbookmark_border
എരുമേലി: ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ സ്വർണം കരസ്ഥമാക്കി രേവതി അഭിമാനമായി. പരിമിതമായ ജീവിത ചുറ്റുപാടുകളിൽനിന്നും കഠിനമായ പ്രയത്നത്തിലൂടെയാണ് ലക്ഷ്യത്തിലെത്താൻ സാധിച്ചത്. എരുമേലി പഞ്ചായത്തിൽ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ്-രാജി ദമ്പതികളുടെ മകളായ രേവതി വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിലും രേവതി സ്വർണം നേടിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി നിരന്തരമായി നടത്തിയ പരിശീലനമാണ് രേവതിക്ക് സ്വർണം നേടിക്കൊടുത്തത്. സഹോദരൻ രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
