Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരട്ടപ്പാതയിൽ ഇന്ന്​...

ഇരട്ടപ്പാതയിൽ ഇന്ന്​ വീണ്ടും വേഗപരിശോധന

text_fields
bookmark_border
കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാതയിൽ ചൊവ്വാഴ്ച വീണ്ടും വേഗപരിശോധന നടത്തും. നിലവിൽ 50 കിലോമീറ്ററാണ്​ പാതയിലെ വേഗം. ഇത്​ 80 ആക്കി ഉയർത്തുന്നതി​‍ൻെറ ഭാഗമായാണ്​ പരിശോധന. വേഗം വർധിപ്പിക്കാൻ പാത അനുയോജ്യമാ​ണെന്നുകണ്ടാൽ 80 കിലോമീറ്ററിൽ നിജപ്പെടുത്തും. അല്ലെങ്കിൽ 50 കിലോമീറ്ററിൽ തന്നെ താൽക്കാലികമായി തുടരും. കഴിഞ്ഞമാസമാണ്​ ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്​. അതിനു മുന്നോടിയായി റെയിൽവേ സുരക്ഷ കമീഷൻ വേഗപരിശോധന നടത്തിയിരുന്നു. എന്നാൽ, ഒന്നാംപ്ലാറ്റ്​​ഫോമി‍ൻെറ പണി നടക്കുന്നതിനാൽ ​സാ​ങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി 50 കിലോമീറ്ററായി നിജപ്പെടുത്തി. ഒന്നാം പ്ലാറ്റ്​​ഫോമി‍ൻെറ പണി പൂർത്തിയായതോടെയാണ്​ റെയിൽവേ നിർമാണ വിഭാഗത്തി‍ൻെറ നേതൃത്വത്തിൽ രണ്ടാമ​ത്​ വേഗപരിശോധന നടത്തുന്നത്​. രണ്ടു​ ബോഗികളുള്ള എൻജിൻ ഉപയോഗിച്ച്​ കുറുപ്പന്തറ സ്‌റ്റേഷനില്‍നിന്ന്​ ചിങ്ങവനം വരെയാണ്​ പരിശോധന നടത്തുക. ഇരട്ടപ്പാത കമീഷനിങ്ങി‍ൻെറ ഭാഗമായി റെയിൽവേ സുരക്ഷ കമീഷൻ കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ നാഗമ്പടം മുതല്‍ മുട്ടമ്പലം വരെ പരിശോധന നടത്തിയിരുന്നില്ല. ഇവിടംകൂടി ഉള്‍പ്പെടുത്തിയാകും ഇന്ന്​ പരിശോധന. 80 കിലോമീറ്റര്‍ വേഗത്തിന് അനുമതി നല്‍കിയാല്‍ ട്രെയിന്‍ യാത്രസമയം ഗണ്യമായി ലാഭിക്കാനാകും. രണ്ടാമത്തെ പാതയിൽ നിലവിൽ 80-90കിലോമീറ്ററാണ്​ വേഗത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story