Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:51 AM IST Updated On
date_range 21 Jun 2022 5:51 AM ISTപൊൻകുന്നം സെയ്തുമുഹമ്മദ് അനുസ്മരണം
text_fieldsbookmark_border
പൊൻകുന്നം: മുഹമ്മദ് നബിയുടെ ജീവചരിത്രം കാവ്യപ്രമേയമാക്കി രചിച്ച പൊൻകുന്നം സെയ്തുമുഹമ്മദിനെ അനുസ്മരിച്ച് ജനകീയ വായനശാലയുടെ വായനപക്ഷാചരണത്തുടക്കം. കോഴിക്കോട് സർവകലാശാല മലയാളം വിദ്യാർഥികൾക്കായി പാഠപുസ്തകമാക്കിയ 'മാഹമ്മദത്തെക്കുറിച്ച്' പഠനം അവതരിപ്പിച്ചത് കവയിത്രി അനഘ ജെ. കോലത്താണ്. ശ്രീകൃഷ്ണചരിതം മണിപ്രവാളം, ജ്ഞാനപ്പാന, നാരായണീയം തുടങ്ങിയ ക്ലാസിക് കൃതികളുടെയും ഭക്തിപ്രസ്ഥാനങ്ങളുടെയും ഓർമപ്പെടുത്തലാണ് മാഹമ്മദമെന്ന് അനഘ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ ജനിച്ച സെയ്തുമുഹമ്മദ് പ്രാഥമികപഠനം പൂർത്തിയാക്കിയത് പൊൻകുന്നത്താണ്. ആലുവയിലായിരുന്നു ഏറെക്കാലം താമസം. വായനശാല പ്രസിഡന്‍റ് ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. KTL VZR 6 Kavi Saith Muhammad ചിത്രവിവരണം പൊൻകുന്നം സെയ്തുമുഹമ്മദ് സ്മൃതിസദസ്സിൽ അനഘ ജെ. കോലത്ത് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
