Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:41 AM IST Updated On
date_range 21 Jun 2022 5:41 AM ISTബിലാലിന് കാഴ്ച തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബം
text_fieldsbookmark_border
പൊലീസിനെതിരെ നിയമനപടിക്ക് നീക്കം തൊടുപുഴ: പ്രതിഷേധ മാർച്ചിനിടെ പൊലീസിന്‍റെ ലാത്തിയടിയിൽ കണ്ണിന് ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദിന് കാഴ്ച തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബം. താൽക്കാലികമായി നഷ്ടപ്പെട്ട കാഴ്ച വിദഗ്ധ ചികിത്സയിലൂടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. ഒരു വർഷത്തോളം നീളുന്ന തുടർചികിത്സക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനാകൂ എന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഡി.സി.സി അധ്യക്ഷനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച തൊടുപുഴയിൽ നടത്തിയ മാർച്ചിനിടെയാണ് ബിലാലിന് ലാത്തിയടിയേറ്റത്. ഇടത് കണ്ണിനടിയേറ്റ് നിലത്തുവീണ ബിലാലിന്‍റെ തലയും അടിയേറ്റ് പൊട്ടി. കണ്ണിന്‍റെ ഇരു പോളകളിലുമായി 28ഉം തലയിൽ എട്ടും തുന്നലുകളുണ്ട്. കണ്ണിന്‍റെ ഞരമ്പുകൾക്കും ലെൻസിനും ഗുരുതര ക്ഷതമേറ്റതാണ് കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണം. കൺപോളകൾ അടക്കാൻ സഹായിക്കുന്ന പേശികൾക്കും തകരാറുണ്ട്. വിദഗ്ധ ചികിത്സക്കായി മധുരയിലേക്ക് കൊണ്ടുപോകാനുള്ള ആലോചനയിലാണ് കുടുംബം. ഇതിനിടെ, ലാത്തിച്ചാർജ് സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ ബിലാലിന്‍റെ കണ്ണ് അടിച്ചുതകർത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹോദരൻ അസ്ലം പറഞ്ഞു. ലാത്തിച്ചാർജിന്‍റെ വിഡിയോ ദൃശ്യങ്ങളടക്കം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാകും ഇക്കാര്യത്തിൽ തുടർനടപടികൾ തീരുമാനിക്കുക. ചിത്രം: TDG Bilal ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിലാൽ സമദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story