Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറെസ്റ്റ്​ ഹൗസുകളിൽ...

റെസ്റ്റ്​ ഹൗസുകളിൽ ഇ-ചാർജിങ്​ സ്​റ്റേഷൻ: സാധ്യതപഠനം തുടങ്ങി

text_fields
bookmark_border
തൊടുപുഴ: പൊതുമരാമത്ത്​ വകുപ്പിന്​ കീഴിൽ സംസ്ഥാനത്ത്​ പ്രവർത്തിക്കുന്ന റെസ്റ്റ്​ ഹൗസുകളിൽ വൈദ്യുതി ചാർജിങ്​ സ്​​റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ ആലോചന. പദ്ധതിയുടെ ചെലവും നടത്തിപ്പിലെ പ്രായോഗിക വശങ്ങളും സംബന്ധിച്ച്​ സാധ്യതപഠനം തുടങ്ങി. റെസ്റ്റ്​ ഹൗസുകളുടെ പ്രവർത്തനം പുതിയ കാലത്തിനനുസരിച്ച്​ കൂടുതൽ ജനകീയവത്​കരിക്കുന്നതിന്‍റെ ഭാഗമായാണ്​ പദ്ധതി വിഭാവനം ചെയ്യുന്നത്​. പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ്​ റെസ്റ്റ്​ ഹൗസുകളിൽ ഇ- ചാർജിങ്​ സ്​റ്റേഷൻ സ്ഥാപിക്കുന്നത്​ സംബന്ധിച്ച വിഷയം ചർച്ചചെയ്തത്​. വൈദ്യുതി വാഹനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ റെസ്റ്റ് ​ഹൗസുകളിൽ പുതിയ സംവിധാനം നടപ്പാക്കുന്നത്​ താമസിക്കാനെത്തുന്നവർക്ക്​ കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ്​ വിലയിരുത്തൽ. പദ്ധതിയുടെ സാധ്യതകൾ പരിശോധിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ​ പൊതുമരാമത്ത്​ കെട്ടിടവിഭാഗം ചീഫ്​ എൻജിനീയർ കൺവീനറും പൊതുമരാമത്ത്​ ജോയന്‍റ്​ സെക്രട്ടറി, കെ.ടി.ഡി.സി മാനേജിങ്​ ഡയറക്ടർ, അനർട്ട്​ പ്രതിനിധി എന്നിവർ അംഗങ്ങളുമായി കമ്മിറ്റിക്ക്​ രൂപംനൽകിയിട്ടുണ്ട്​. സംസ്ഥാനത്ത്​ 153 പി.ഡബ്ല്യു.ഡി റെസ്റ്റ്​ ഹൗസുകളിലായി 1151 മുറികളുണ്ട്​. ഇവ പീപിൾസ്​ റെസ്റ്റ്​ ഹൗസുകളായി മാറ്റുന്നതിന്‍റെ ഭാഗമായി പൊതുജനങ്ങൾക്ക്​ ഓൺലൈനായി മുറി ബുക്ക്​ ചെയ്യുന്നതിന്​ സംവിധാനം കൊണ്ടുവരാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്​ മുന്നോടിയായി കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ 30 റെസ്​റ്റ് ​ഹൗസുകൾ തെരഞ്ഞെടുക്കുകയും ചെയ്തു. ഇ-ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കുന്നത്​ സംബന്ധിച്ച്​ എക്സിക്യൂട്ടിവ്​ എൻജിനീയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന സാധ്യതപഠനത്തിന്‍റെ റിപ്പോർട്ട്​ ലഭിച്ചശേഷം തുടർനടപടികളിലേക്ക്​ കടക്കുമെന്ന്​ പൊതുമരാമത്ത്​ കെട്ടിടവിഭാഗം ചീഫ്​ എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story